Thursday, September 23, 2021

പ്ലസ് വൺ വിദ്യാർഥിയെ ആളുമാറി പിടിച്ച് മർദ്ദിച്ച സംഭവത്തിൽ ആര്യനാട് സബ് ഇൻസ്പെക്ടർക്കെതിരേ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ

Must Read

തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർഥിയെ ആളുമാറി പിടിച്ച് മർദ്ദിച്ച സംഭവത്തിൽ ആര്യനാട് സബ് ഇൻസ്പെക്ടർക്കെതിരേ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.

റൂറൽ ജില്ലാ പോലീസ് മേധാവിയോടാണ് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്.

ആര്യനാട്‌ ആനന്ദേശ്വരം സ്വദേശിയായ വിദ്യാർഥിയുടെ അച്ഛൻ എസ്.അരുൺഘോഷ് നൽകിയ പരാതിയിലാണ് നടപടി. സിവിൽ ഡ്രസിലെത്തിയ എസ്.ഐ. തന്റെ മകൻ ഓടിച്ചിരുന്ന ബൈക്ക് തടഞ്ഞുനിർത്തിയാണ് മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു. കരണത്തടിക്കുകയും ഇരുകൈകളും ചേർത്ത് വിലങ്ങിട്ട് സ്റ്റേഷനിലെത്തിക്കുകയും ചെയ്തു. ആളുമാറിയെന്നു മനസ്സിലാക്കിയതോടെ മർദ്ദിച്ച വിവരം പുറത്തുപറയരുതെന്ന് എസ്.ഐ. ആവശ്യപ്പെട്ടു.

വിദ്യാർഥിയുടെ പേരിൽ പെറ്റി കേസെടുത്ത ശേഷമാണ് വിട്ടയച്ചത്. റിപ്പോർട്ട് നാലാഴ്ചയ്ക്കകം സമർപ്പിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.

Leave a Reply

Latest News

കശ്മീർ ഉൾപ്പെടുത്താത്ത ഭൂപടം വാട്‌സ്ആപ്പ് പ്രൊഫൈൽ ആക്കിയതിന് വനം വകുപ്പ് ജീവനക്കാരനെതിരെ കേസ്

തൃശൂർ: കശ്മീർ ഉൾപ്പെടുത്താത്ത ഭൂപടം വാട്‌സ്ആപ്പ് പ്രൊഫൈൽ ആക്കിയതിന് വനം വകുപ്പ് ജീവനക്കാരനെതിരെ കേസ്. തൃശ്ശൂർ കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മുഹമ്മദ്...

More News