Sunday, October 17, 2021

കോവിഡ് രോഗിയിൽനിന്ന്‌ ഈടാക്കിയ തുക തിരികെ നൽകണമെന്ന ആവശ്യം പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ

Must Read

തിരുവനന്തപുരം: കോവിഡ് രോഗിയിൽനിന്ന്‌ ഈടാക്കിയ തുക തിരികെ നൽകണമെന്ന ആവശ്യം പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു.

ജില്ലാ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കോവിഡ് സെല്ലിൽനിന്നു സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്ത കോവിഡ് രോഗിയിൽനിന്നുമാണ് 1,43,000 രൂപ ഈടാക്കിയത്. സ്റ്റേറ്റ് ഹെൽത്ത് അതോറിറ്റി, ദുരന്തനിവാരണ അതോറിറ്റി, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്കാണ് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവു നൽകിയത്.

ജില്ലാ കളക്ടറേറ്റിൽനിന്ന്‌ റഫർ ചെയ്യുന്ന രോഗിയിൽനിന്ന്‌ എംപാനൽഡ്‌ ആശുപത്രികൾ ചികിത്സച്ചെലവ് ഈടാക്കാൻ പാടില്ലെന്നാണ് വ്യവസ്ഥയെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി സി.ഇ.ഒ. കമ്മിഷനെ അറിയിച്ചു. എന്നാൽ ചികിത്സയ്‌ക്ക് ഈടാക്കിയ 1,43,000 രൂപ തിരികെ നൽകാനാവില്ലെന്നാണ് ചികിത്സ നൽകിയ പോത്തൻകോട് ശുശ്രുത ആശുപത്രിയുടെ നിലപാട്.

പരാതിക്കാരനായ വട്ടിയൂർക്കാവ് മണ്ണറക്കോണം സ്വദേശി ബി.എച്ച്.ആനന്ദിന്റെ പിതാവ് ഭുവനേന്ദ്രനാണ് ഇവിടെ ചികിത്സ തേടിയത്.

എം.പാനൽഡ്‌ ചെയ്ത് കിട്ടുന്നതിനു മുമ്പ് സർക്കാർ നിർദേശപ്രകാരം പ്രവേശിക്കപ്പെട്ട രോഗിക്ക് ചികിത്സാ സൗജന്യം നൽകാനാവില്ലെന്നാണ് ആശുപത്രിയുടെ നിലപാടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കമ്മിഷനെ അറിയിച്ചു. ആശുപത്രിയുടെ വിശദീകരണം സ്റ്റേറ്റ്‌ ഹെൽത്ത് അതോറിറ്റി പരിശോധിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Latest News

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി എൽ.ഡി.എഫിനെ സംബന്ധിച്ചിടത്തോളം അടഞ്ഞ അദ്ധ്യായമാണെന്നും മന്ത്രി കൃഷ്ണൻകുട്ടി അത് തുറക്കാൻ ശ്രമിക്കേണ്ടെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി എൽ.ഡി.എഫിനെ സംബന്ധിച്ചിടത്തോളം അടഞ്ഞ അദ്ധ്യായമാണെന്നും മന്ത്രി കൃഷ്ണൻകുട്ടി അത് തുറക്കാൻ ശ്രമിക്കേണ്ടെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത്...

More News