Sunday, September 20, 2020

സർക്കാരിനു പങ്കാളിത്തമുള്ള ഓൺലൈൻ ടാക്സി സർവീസ് ആരംഭിക്കുന്നു; പേര്‘സവാരി’

Must Read

കാര്‍ഷിക ബില്ലുകള്‍ പരിഗണിക്കുന്ന രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ പരിഗണിക്കുന്ന രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. കര്‍ഷകര്‍ക്ക് മരണവാറണ്ട് പുറപ്പെടുവിക്കുന്ന ബില്ലുകളില്‍ ഒപ്പുവെയ്ക്കില്ലെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പറഞ്ഞു....

ഖുറാനെ അപമാനിച്ചത് മന്ത്രി ജലീലും സംഘവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഖുറാനെ അപമാനിച്ചത് മന്ത്രി ജലീലും സംഘവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിപിഎം പച്ചയായ വര്‍ഗീയ നിലപാടാണ് സ്വീകരിക്കുന്നത്. ഖുറാന്റെ...

ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ്

കൊച്ചി: ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു ചെറിയ ചുഴലിക്കാറ്റ് അടിച്ചത്. ചുഴലിക്കാറ്റിൽപ്പെട്ട് റോഡിൽ പാർക്ക് ചെയ്തിരുന്ന ഏതാനും...

തിരുവനന്തപുരം : ഓൺലൈൻ ടാക്സി സർവീസ് രംഗത്തേക്ക് കൂടി കാലെടുത്തുവെക്കാൻ സംസ്ഥാനസർക്കാർ. സർക്കാരിനു പങ്കാളിത്തമുള്ള ഓൺലൈൻ ടാക്സി സർവീസ് ആരംഭിക്കുന്നു. ‘സവാരി’ എന്നാണ് പേര്. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡും പാലക്കാട് കഞ്ചിക്കോടുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസും (ഐടിഐ) ചേർന്നുള്ള സംരംഭത്തിന്റെ അന്തിമ രൂപരേഖയായി.

സർക്കാരിനു കൂടി പങ്കാളിത്തമുള്ള ഓൺലൈൻ ടാക്സി സേവനം രാജ്യത്ത് ആദ്യമാണ്. ധനകാര്യം, ഐ.ടി, പൊലീസ് എന്നീ വകുപ്പുകളുടെ അംഗീകാരം കിട്ടിയ പദ്ധതി തൊഴിൽവകുപ്പുമായുള്ള കരാറിനുശേഷമാണ് നിലവിൽ വരുക. മാർച്ചിൽ കരാർ ഒപ്പിടാൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് കാരണം നീണ്ടുപോയി. ഓണത്തിനുശേഷം നടപ്പാക്കാനുള്ള തീരുമാനത്തിലാണ് ക്ഷേമനിധി ബോർഡ്.

കളമശ്ശേരിയിലെ വി.എസ്.ടി. എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയാണ് സോഫ്റ്റ്‌വേർ തയ്യാറാക്കുന്നത്. പ്രാഥമികഘട്ടത്തിൽ 10 കോടി രൂപ ചെലവാക്കുന്നത് ഐ.ടി.ഐ. ആണ്. ക്ഷേമനിധി ബോർഡ് അംഗങ്ങളായ 10 ലക്ഷത്തോളം ടാക്സി കാർ, ഓട്ടോ ഉടമകളെയും തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ല മുഴുവൻ നടപ്പാക്കും.

താമസിയാതെ എല്ലാ ജില്ലകളും ‘സവാരി’യുടെ പരിധിയിൽ വരുമെന്ന് ക്ഷേമനിധി ബോർഡ് ചെയർമാൻ എം എസ് സ്‌കറിയ പറഞ്ഞു. സ്വകാര്യ ഓൺലൈൻ ടാക്സി വന്നതിനെത്തുടർന്നുള്ള തൊഴിൽനഷ്ടം പുതിയ സംരംഭം ആരംഭിക്കുന്നതിലൂടെ നികത്താനാകുമെന്നാണ് പ്രതീക്ഷ.

English summary

State govt to step into online taxi service Launches government-sponsored online taxi service The name is ‘ride’. Kerala Motor Workers Welfare Fund Board and Indian Telephone Industries (ITI), a Central Public Sector Undertaking in Palakkad Kanchikode, have finalized the project.

Leave a Reply

Latest News

കാര്‍ഷിക ബില്ലുകള്‍ പരിഗണിക്കുന്ന രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ പരിഗണിക്കുന്ന രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. കര്‍ഷകര്‍ക്ക് മരണവാറണ്ട് പുറപ്പെടുവിക്കുന്ന ബില്ലുകളില്‍ ഒപ്പുവെയ്ക്കില്ലെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പറഞ്ഞു....

ഖുറാനെ അപമാനിച്ചത് മന്ത്രി ജലീലും സംഘവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഖുറാനെ അപമാനിച്ചത് മന്ത്രി ജലീലും സംഘവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിപിഎം പച്ചയായ വര്‍ഗീയ നിലപാടാണ് സ്വീകരിക്കുന്നത്. ഖുറാന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയ സര്‍ക്കാരാണിതെന്നും സുരേന്ദ്രന്‍...

ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ്

കൊച്ചി: ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു ചെറിയ ചുഴലിക്കാറ്റ് അടിച്ചത്. ചുഴലിക്കാറ്റിൽപ്പെട്ട് റോഡിൽ പാർക്ക് ചെയ്തിരുന്ന ഏതാനും വാഹനങ്ങൾ കാറ്റിൽ തലകീഴായി മറിഞ്ഞു. നിരവധി...

റിയല്‍മി സി11 സ്മാര്‍ട്ട്ഫോണ്‍ വീണ്ടും ഇന്ത്യയിലേക്ക്

ഇന്ത്യയില്‍ വീണ്ടും വില്‍പ്പനക്കെത്തിയിരിക്കുകയാണ് റിയല്‍മി സി11 സ്മാര്‍ട്ട്ഫോണ്‍. റിച്ച്‌ ഗ്രേ കളര്‍, റിച്ച്‌ ഗ്രീന്‍ ഓപ്ഷനുകളിലാണ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ഡിവൈസിന്റെ മുന്‍വശത്ത് 5 മെഗാപിക്സല്‍ സെന്‍സറാണ് നല്‍കിയിട്ടുള്ളത്. 13 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും...

സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു;ഇത്തവണ മികച്ച ടി.വി. പരമ്പരയ്ക്കുള്ള പുരസ്കാരങ്ങൾ ഇല്ല

തിരുവനന്തപുരം :28-ാമത് കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2019ലെ വിജയികളെയാണ് പ്രഖ്യാപിച്ചത്. കഥാ വിഭാഗം, കഥേതര വിഭാഗം, രചനാ വിഭാഗം എന്നിങ്ങനെ മൂന്നു തലത്തിൽ രൂപീകരിച്ച ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. കെ....

More News