Tuesday, November 24, 2020

സംസ്ഥാന സ‌ര്‍ക്കാ‌ര്‍11.39 കോടി ചിലവിലിൽ കുട്ടികളിലെ കാന്‍സ‌ര്‍ചികിത്സയ്ക്കായി പീഡിയാട്രിക് ഓങ്കോളജി ബ്ലോക്കുമായി സംസ്ഥാന സ‌ര്‍ക്കാ‌ര്‍

Must Read

ജംഷഡ്പൂരിനെ പരാജയപ്പെടുത്തി ചെന്നൈ

പനാജി: ഐഎസ്എല്ലില്‍ ജംഷഡ്പൂരിനെ പരാജയപ്പെടുത്തി ചെന്നൈ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയുടെ വിജയം. മത്സരത്തിലുടനീളം ഇരുടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കളിയുടെ ആദ്യപകുതിയിലായിരുന്നു...

ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ പ്രഖ്യാപിച്ച അവധി പിൻവലിച്ചു; ഇനി മുതൽ രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിൽ മാത്രമാവും അവധി

തിരുവനന്തപുരം: കോവിഡിനെ തുടർന്ന് സംസ്ഥാനത്തെ ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ പ്രഖ്യാപിച്ച അവധി പിൻവലിച്ചു. ഇനി മുതൽ രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിൽ മാത്രമാവും...

കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോട്ടലുകളിലെ എസി മുറികളില്‍...

തിരുവനന്തപുരം: കുട്ടികളിലെ കാന്‍സ‌ര്‍ ചികിത്സയ്ക്കായി പീഡിയാട്രിക് ഓങ്കോളജി ബ്ലോക്കുമായി സംസ്ഥാന സ‌ര്‍ക്കാ‌ര്‍. 11.39 കോടി രൂപ ചിലവിലാണ് നി‌ര്‍മാണം പൂ‌ര്‍ത്തിയായത്. കുട്ടികളുടെ അര്‍ബുദ ചികിത്സക്കായി മാത്രം പ്രത്യേകം സജ്ജീകരിച്ച ബ്ലോക്കാണിത്. തികച്ചും ശിശു സൗഹൃദമായ രീതിയിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ ആരോഗ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

“കുട്ടികളുടെ കാന്‍സര്‍ ചികിത്സ വളരെ അധികം കാഠിന്യമേറിയതും ദൈര്‍ഘ്യമേറിയതുമാണ്. കുട്ടികളുടെ ചികിത്സക്കൊപ്പം മാതാപിതാക്കളും മാനസിക സാമ്ബത്തിക ബുദ്ധിമുട്ടനുഭവിക്കാറുണ്ട്. കൂടാതെ ചികിത്സ കാലങ്ങളില്‍ സ്വന്തം വീടിന്റെ അന്തരീക്ഷത്തില്‍ നിന്നും ദീര്‍ഘകാലം മാറി നില്‍ക്കേണ്ടി വരുന്നു എന്നുള്ളതും കുട്ടികളെയും മുതിര്‍ന്നവരെയും മാനസികമായും ശാരീരികമായും തളര്‍ത്തുന്നതാണ്.
ഈ വസ്തുതകള്‍ ഉള്‍ക്കൊണ്ടാണ് പീഡിയാട്രിക് ഓങ്കോളജി ബ്ലോക്ക് രൂപകല്പന ചെയ്യിതിരിക്കുന്നത്”-മന്ത്രി പേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂ‌ര്‍ണരൂപം

കുട്ടികളില്‍ കണ്ടുവരുന്ന കാന്‍സര്‍ ചികില്‍സിച്ചാല്‍ പരിപൂര്‍ണമായി ഭേദമാകുന്നവയാണ്. കുട്ടികളുടെ കാന്‍സര്‍ ചികിത്സ വളരെ അധികം കാഠിന്യമേറിയതും ദൈര്‍ഘ്യമേറിയതുമാണ്. കുട്ടികളുടെ ചികിത്സക്കൊപ്പം മാതാപിതാക്കളും മാനസിക സാമ്ബത്തിക ബുദ്ധിമുട്ടനുഭവിക്കാറുണ്ട്. കൂടാതെ ചികിത്സ കാലങ്ങളില്‍ സ്വന്തം വീടിന്റെ അന്തരീക്ഷത്തില്‍ നിന്നും ദീര്‍ഘകാലം മാറി നില്‍ക്കേണ്ടി വരുന്നു എന്നുള്ളതും കുട്ടികളെയും മുതിര്‍ന്നവരെയും മാനസികമായും ശാരീരികമായും തളര്‍ത്തുന്നതാണ്.

ഈ വസ്തുതകള്‍ ഉള്‍ക്കൊണ്ടാണ് പീഡിയാട്രിക് ഓങ്കോളജി ബ്ലോക്ക് രൂപകല്പന ചെയ്യിതിരിക്കുന്നത്. കുട്ടികളെ സംബന്ധിച്ചെടുത്തോളം രണ്ടാമത്തെ വീട് എന്ന സങ്കല്പത്തിലാണ് ഇത് വിഭാവനം ചെയ്യിതിരിക്കുന്നത്. കണ്ണൂര്‍ തലശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പീഡിയാട്രിക് ഹെമറ്റോളജി & ഓങ്കോളജി ബ്ലോക്കിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 14-ാം തീയതി രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുന്നു. 11.39 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.

കുട്ടികളുടെ അര്‍ബുദ ചികിത്സക്കായി മാത്രം പ്രത്യേകം സജ്ജീകരിച്ച ബ്ലോക്കാണിത്. തികച്ചും ശിശു സൗഹൃദമായ രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. കുട്ടികള്‍ക്കായി പ്രത്യേകം കീമോ തെറാപ്പി വാര്‍ഡ്, ഓപ്പറേഷന്‍ തീയേറ്റര്‍, ഐസിയു എന്നിവയ്ക്കു പുറമെ കുട്ടികള്‍ക്കായുള്ള കളിസ്ഥലം, ഗ്രന്ഥശാല, സിനിമാ തീയേറ്റര്‍ എന്നിവയെല്ലാം ഈ ബ്ലോക്കില്‍ സജ്ജമാക്കിയിട്ടുണ്ട്.

അമ്മമാര്‍ക്കു വേണ്ടിയുള്ള തൊഴില്‍ പരിശീലന സംവിധാനം, ചികിത്സക്കൊപ്പം പഠനം തുടര്‍ന്ന് പോകാനുള്ള സംവിധാനങ്ങള്‍, ആശുപത്രി എന്ന സങ്കല്‍പ്പത്തില്‍ നിന്നും മാറി രസകരവും കൗതുകകരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന ചുവരുകള്‍ എന്നിവ ഈ ബ്ലോക്കിന്റെ പ്രത്യേകതകളാണ്.

State Government with the Pediatric Oncology Block for the treatment of cancer in children. The construction was completed at a cost of `11.39 crore. This block is specially designed for pediatric cancer treatment only

Leave a Reply

Latest News

ജംഷഡ്പൂരിനെ പരാജയപ്പെടുത്തി ചെന്നൈ

പനാജി: ഐഎസ്എല്ലില്‍ ജംഷഡ്പൂരിനെ പരാജയപ്പെടുത്തി ചെന്നൈ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയുടെ വിജയം. മത്സരത്തിലുടനീളം ഇരുടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കളിയുടെ ആദ്യപകുതിയിലായിരുന്നു...

ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ പ്രഖ്യാപിച്ച അവധി പിൻവലിച്ചു; ഇനി മുതൽ രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിൽ മാത്രമാവും അവധി

തിരുവനന്തപുരം: കോവിഡിനെ തുടർന്ന് സംസ്ഥാനത്തെ ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ പ്രഖ്യാപിച്ച അവധി പിൻവലിച്ചു. ഇനി മുതൽ രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിൽ മാത്രമാവും അവധി. കോവിഡ്...

കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോട്ടലുകളിലെ എസി മുറികളില്‍ ശാരീരിക അകലം പാലിക്കാതെ ആളുകള്‍ തിങ്ങിനിറഞ്ഞ്...

വിമത സ്ഥാനാര്‍ഥിയായ വനിതാ നേതാവിനെ കോണ്‍ഗ്രസ് പുറത്താക്കി

കൊച്ചി: നഗരസഭ 73-ാം ഡിവിഷനില്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ ഡെലീന പിന്‍ഹീറോയെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും ഡിസിസി പ്രസിഡന്റ്...

More News