Tuesday, July 27, 2021

സുരക്ഷിത വ്യാവസായിക രീതികള്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം മാന്‍ കാന്‍കോറിന്

Must Read

കൊച്ചി: കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഫാക്ടറീസ് ആന്‍ഡ് ബോയിലര്‍ വകുപ്പിന്റെ 2020-ലെ സേഫ് ഇന്‍ഡസ്ട്രിയല്‍ പ്രാക്ടീസസ് അവാര്‍ഡിന് ആഗോള സ്‌പൈസ് എക്‌സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളില്‍ ഒന്നായ കൊച്ചി ആസ്ഥാനമായ മാന്‍ കാന്‍കോര്‍ അര്‍ഹമായി. കമ്പനിയുടെ അങ്കമാലിയിലെ ഫാക്ടറിക്കാണ് അവാര്‍ഡ് ലഭിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി വി. ശിവന്‍കുട്ടി അവാര്‍ഡ് സമ്മാനിച്ചു. മാന്‍ കാന്‍കോര്‍ അസോസിയേറ്റ് ഹെഡ്- പ്രൊഡക്ഷന്‍ ജയമോഹന്‍ സി, സീനിയര്‍ അസോസിയേറ്റ്- എച്ച്എസ്ഇ മുഹമ്മദ് റാഫി കെ.യു, സീനിയര്‍ അസോസിയേറ്റ്- സെക്യൂറിറ്റി ഉസ്‌മോന്‍ ലമ്പ എന്നിവര്‍ മന്ത്രിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. ജീവനക്കാര്‍ക്ക് സുരക്ഷിത തൊഴിലിടം സൃഷ്ടിക്കുന്നതിന് നിരന്തരമായി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്ന കമ്പനി എന്ന നിലയ്ക്ക് ഈ അംഗീകാരം ഏറെ സന്തോഷം പകരുന്നതാണെന്ന് മാന്‍ കാന്‍കോര്‍ സിഇഒയും എക്‌സിക്യുട്ടിവ് ഡയറക്ടറുമായ ജീമോന്‍ കോര പറഞ്ഞു. തുടര്‍ച്ചയായ രണ്ടാം തവണയാണ് കമ്പനി ഈ അംഗീകാരം നേടുന്നത്.

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News