വൈദ്യുതി വിതരണ മേഖലയിലെ സ്വകാര്യവത്കരണത്തെ, അനുകൂലിച്ച് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പുതിയ താരിഫ് നയത്തിന്‍റെ കരടു പുറത്തിറക്കി

0

തിരുവനന്തപുരം: വൈദ്യുതി വിതരണ മേഖലയിലെ സ്വകാര്യവത്കരണത്തെ, അനുകൂലിച്ച് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പുതിയ താരിഫ് നയത്തിന്‍റെ കരടു പുറത്തിറക്കി. കെഎസ്ഇബിക്കും സ്വകാര്യ വിതരണ കന്പനികൾക്കും വ്യത്യസ്ത നിരക്ക് ഈടാക്കാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയാണ് പുതിയ കരടു നയം.

വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ കേ​ന്ദ്ര വൈ​ദ്യു​തി നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ സം​സ്ഥാ​ന​ത്ത് ഭ​ര​ണ-​പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ഒ​രു​പോ​ലെ പ്ര​തി​ഷേ​ധി​ക്കു​ന്പോ​ഴാ​ണ്, പു​തി​യ താ​രി​ഫ് ക​ര​ടു ന​യ​ത്തി​ന് സം​സ്ഥാ​ന വൈ​ദ്യു​തി റ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ രൂ​പം ന​ൽ​കി​യ​ത്.

വൈ​ദ്യു​തി ബോ​ർ​ഡി​നെ കൂ​ടാ​തെ, സ്വ​കാ​ര്യ ക​ന്പ​നി​ക​ൾ​ക്കും വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കു​ന്ന വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കേ​ന്ദ്ര വൈ​ദ്യു​തി നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ലി​ലെ പ്ര​ധാ​ന വ്യ​വ​സ്ഥ. ഇ​തി​നി​ട​യി​ലാ​ണ് സ്വ​കാ​ര്യ​വ്ത​ക​ര​ണ​ത്തി​ന് അ​നു​കൂ​ല നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി സം​സ്ഥാ​ന റ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന്‍റെ താ​രി​ഫ് ന​യം പു​റ​ത്തു വ​ന്ന​ത്.

പു​തി​യ ന​യം അ​നു​സ​രി​ച്ച് അ​ധി​ക​മു​ള്ള വൈ​ദ്യു​തി പ​വ​ർ എ​ക്സേ​ചേ​ഞ്ച് റേ​റ്റി​ൽ വ്യാ​വ​സാ​യി​ക, വ​ൻ​കി​ട ഉ​പ​യോ​ക്താ​ക്ക​ൾ​ക്കും ന​ൽ​ക​ണം. ഉ​യ​ർ​ന്ന നി​ര​ക്കി​ൽ വ​ൻ​കി​ട ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വൈ​ദ്യു​തി ന​ൽ​കു​ന്ന​തി​ലെ ലാ​ഭ​മാ​ണ്, ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കെ​എ​സ്ഈ​ബി സ​ബ്സി​ഡി​യാ​യി ന​ൽ​കു​ന്ന​ത്. ഇ​ത് നി​ല​യ്ക്കു​ന്ന​തോ​ടെ ഗാ​ർ​ഹി​ക നി​ര​ക്ക് കു​ത്ത​നെ ഉ​യ​ർ​ത്തേ​ണ്ടി വ​രു​മെ​ന്നാ​ണു ക​ണ​ക്കാ​ക്കു​ന്ന​ത്.

വൈ​ദ്യു​തി റ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന്‍റെ അ​ടു​ത്ത സി​റ്റിം​ഗ് സെ​പ്റ്റം​ബ​ർ 15നു ​ന​ട​ക്കും.

Leave a Reply