ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ഇപ്രൂവ്‌മെന്‍റ് പരീക്ഷ എഴുതാൻ അവസരം നൽകണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

0

തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ഇപ്രൂവ്‌മെന്‍റ് പരീക്ഷ എഴുതാൻ അവസരം നൽകണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവായി. ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ കമ്മീഷൻ അംഗങ്ങളായ ബി. ബബിത, റെനി ആന്‍റണി എന്നിവരുടെ ഫുൾബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് ല​ഭി​ച്ച മാ​ർ​ക്ക് മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള അ​വ​സ​രം നി​ഷേ​ധി​ക്കു​ന്ന​ത് അ​വ​രു​ടെ മാ​ന​സി​ക പി​രി​മു​റു​ക്ക​വും ഭാ​വി​യെ കു​റി​ച്ചു​ള്ള ഉ​ത്ക​ണ്ഠ​യും കൂ​ട്ടും. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന ആ​നു​കൂ​ല്യം ഒ​രു വ​ർ​ഷ​ത്തേ​ക്ക് മാ​ത്രം ഇ​ല്ലാ​താ​ക്കാ​ൻ പാ​ടി​ല്ല.

കോ​വി​ഡ് രോ​ഗ​വ്യാ​പ​ന ഭീ​തി​യി​ൽ പ​രീ​ക്ഷ എ​ഴു​തി​യ കു​ട്ടി​ക​ൾ​ക്ക് ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ എ​ഴു​താ​നു​ള്ള അ​വ​സ​രം നി​ഷേ​ധി​ക്കു​ന്ന​ത് കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ദേ​ശീ​യ​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ അ​വ​കാ​ശ നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​യാ​ണ് ക​മ്മീ​ഷ​ൻ കാ​ണു​ന്ന​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​മി​ത​മാ​യ സ​മ​യം ക്ര​മീ​ക​രി​ച്ച് ഒ​ന്നാം വ​ർ​ഷ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ ന​ട​ത്താ​ൻ പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കും ഡ​യ​റ​ക്ട​ർ​ക്കും ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്.

ഉ​ദ്ദേ​ശി​ച്ച മാ​ർ​ക്ക് ല​ഭി​ക്കാ​ത്ത​ത് കു​ട്ടി​ക​ളു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ പ്ര​വേ​ശ​ന​ത്തി​ന് ത​ട​സ​മാ​കും. ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി പ​രാ​തി​ക​ൾ ക​മ്മീ​ഷ​ന് ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​ട്ടി​ക​ൾ​ക്ക് ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ എ​ഴു​താ​ൻ അ​വ​സ​രം ന​ൽ​കാ​ൻ നി​ർ​ദ്ദേ​ശി​ച്ച​ത്. ഇ​തി​ൻ​മേ​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി 30 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ചെ​യ്യാ​നും നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

Leave a Reply