Tuesday, July 27, 2021

ഭർത്താവിന്റെ ചിതയൊരുങ്ങിയ സെമിത്തേരിയിൽ ഹിന്ദുമതാചാരപ്രകാരം ഭാര്യയ്ക്കും അന്ത്യവിശ്രമത്തിന് ഇടംനൽകി എടത്വാ സെയ്ന്റ് ജോർജ് ഫൊറോന പള്ളി

Must Read

എടത്വാ: ഭർത്താവിന്റെ ചിതയൊരുങ്ങിയ സെമിത്തേരിയിൽ ഹിന്ദുമതാചാരപ്രകാരം ഭാര്യയ്ക്കും അന്ത്യവിശ്രമത്തിന് ഇടംനൽകി എടത്വാ സെയ്ന്റ് ജോർജ് ഫൊറോന പള്ളി. കോയിൽമുക്ക് പുത്തൻപുരയിൽ(അശ്വതി) പരേതനായ ശ്രീനിവാസന്റെ ഭാര്യ കൃഷ്ണവേണിയുടെ(85) മൃതദേഹമാണ് സെമിത്തേരിയിൽ സംസ്കരിച്ചത്. കോവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൃഷ്ണവേണി മരിച്ചത്. മൃതദേഹം സംസ്‌കരിക്കാൻ വീട്ടിൽ സ്ഥലമില്ലാത്തതിനാൽ എടത്വാ ഗ്രാമപ്പഞ്ചായത്ത് അംഗം ബാബു മണ്ണാത്തുരുത്തിൽ പള്ളിയെ സമീപിച്ചു. കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ പള്ളിവികാരി ഫാ. മാത്യൂ ചൂരവടി സഹായികളുമായും പാരിഷ് സബ്കമ്മിറ്റി അംഗങ്ങളുമായി ആലോചിച്ചശേഷം കൃഷ്ണവേണിയുടെ സംസ്കാരച്ചടങ്ങുകൾ പള്ളിയിൽ നടത്താൻ അനുവാദം നൽകുകയായിരുന്നു.

ഒരുമാസം മുൻപാണ് ഇവരുടെ ഭർത്താവ് ശ്രീനിവാസൻ കോവിഡ് ബാധിച്ചു മരിച്ചത്. അദ്ദേഹത്തെയും സംസ്‌കരിച്ചത് ഇതേ പള്ളിസെമിത്തേരിയിൽ തന്നെയാണ്. ഇവരുടെ മക്കൾ: രമേഷ്, വിജയ, സുരേഷ്(അമ്മൂസ് ത്രെഡ്ഹൗസ് എടത്വാ), ശാന്തി. മരുമക്കൾ. രഘു, ആശ, മഞ്ജു, രാജ. സംസ്കാരച്ചടങ്ങിന് സ്ഥലം വിട്ടുനൽകിയ പള്ളി അധികൃതർക്ക് നന്ദിപറഞ്ഞാണ് കുടുംബം മടങ്ങിയത്. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത്കുമാർ പിഷാരത്ത്, സഹായി കെ.എം. മാത്യു തകഴിയിൽ, പാരീഷ് കമ്മിറ്റി അംഗങ്ങളായ ബിൽബി മാത്യു കണ്ടത്തിൽ, അലക്‌സ് മഞ്ഞുമ്മൽ, ആന്റപ്പൻ, സാജു കൊച്ചുപുരയ്ക്കൽ, നിയമോൾ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News