Sunday, September 26, 2021

എസ് എസ് എഫ് കാസർകോട് ജില്ലാ സാഹിത്യോത്സവ് സമാപിച്ചു;കുമ്പള ഡിവിഷൻ ജേതാക്കൾ

Must Read

കാസർകോട്:
എസ്എസ്എഫ് ഇരുപത്തി എട്ടാമത് കാസർകോട് ജില്ലാ സാഹിത്യാത്സവ് സമാപിച്ചു.
മൂന്ന് ദിവസമായി നടന്ന കലാ സാഹിത്യ മത്സരങ്ങളിൽ കുമ്പള ഡിവിഷൻ 297 പോയിൻ്റ് നേടി ഓവറോൾ ചാമ്പ്യന്മാരായി.

265 പോയിൻ്റ് നേടി കാസറഗോഡ് ഡിവിഷനും 254 പോയിൻ്റ് നേടി ഉദുമ ഡിവിഷനും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

കലാപ്രതിഭയായി ഉദുമ ഡിവിഷനിലെ ഹാദിയെയും ബദിയടുക്ക ഡിവിഷനിലെ ജാവിദിനെയും സർഗപ്രതിഭയായി മാലിക് ദീനാർ ഫാർമസിയിലെ മുസമ്മലിനെയും തിരഞ്ഞടുത്തു.

സമാപന സംഗമം ജില്ലാ പ്രസിഡൻ്റ് അബ്ദുൽ റഹ്മാൻ സഖാഫി പൂത്തപ്പലത്തിൻ്റെ അദ്ധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാർ ഉൽഘാടനം ചെയ്തു.

എസ് വൈ എസ് ജില്ലാ ഉപാദ്യക്ഷർ സയ്യിദ് സൈനുൽ ആബിദീൻ മുത്ത് കോയ തങ്ങൾ കണ്ണവം പ്രാർത്ഥന നടത്തി.

സംസ്ഥാന ജനറൽ സെക്രട്ടറി സി എൻ ജാഫർ അനുമോദന പ്രഭാഷണം നടത്തി.

പള്ളംങ്കോട് അബ്ദുൽ ഖാദർ മദനി, അഹമദ് ബെണ്ടിച്ചാൽ,നൂർ മുഹമ്മദ് ഹാജി എന്നിവർ ട്രോഫി വിതരണം ചെയ്തു.

സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ,ഹുസൈൻ സഅദി കെസി റോഡ്, കുട്ടശേരി അബ്ദുല്ല ബാഖവി,കാട്ടിപ്പാറ അബദുൽ ഖാദിർ സഖാഫി, ബഷീർ പുളിക്കൂർ, സി എൽ ഹമീദ്,മൂസ സഖാഫി കളത്തൂർ, ഉമർ സഖാഫി കർന്നൂർ, അഹ്മദ് ബണ്ടിച്ചാൽ,നൂറു മുഹമ്മദ് ഹാജി, ഇബ്രാഹീം സഅദി വിട്ള, മുഹമ്മദ് കുഞ്ഞി ഉളുവാർ,സ്വലാഹുദ്ധീൻ അയ്യൂബി, ഇസ്മാഈൽ സഅദി പാറപ്പള്ളി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി,ശരീഫ് സഅദി മാവിലാടം,ഹസൈനാർ സഖാഫി കുണിയ, ബഷീർ സഖാഫി കൊല്ല്യം,ലത്തീഫ് പള്ളത്തടുക്ക,ഉമർ സഖാഫി പളളത്തൂർ, മുഹമ്മദ് പുണ്ടൂർ,സിദ്ധീഖ് പൂത്തപ്പലം എന്നിവർ സംബന്ധിച്ചു.

അടുത്ത വർഷത്തെ സാഹിത്യോത്സവിന് മുള്ളേരിയ ഡിവിഷൻ വേദിയാകും

ഫാറൂഖ് പോസോട്ട് സ്വാഗതവും ശാഫി ബിൻ ശാദുലി നന്ദിയും പറഞ്ഞു.
ഫോട്ടോ: എസ് എസ് എഫ് കാസർകോട് ജില്ലാ സാഹിത്യോത്സവിൽ ചാമ്പ്യന്മാരായ കുമ്പള ഡിവിഷനുള്ള ട്രോഫി പള്ളംങ്കോട് അബ്ദുൽ ഖാദർ മദനി സമ്മാനിക്കുന്നു.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News