ശ്രീലങ്കന്‍ സ്പിന്നര്‍ ദില്‍രുവാന്‍ പെരേര അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു

0

കൊളംബോ: ശ്രീലങ്കന്‍ സ്പിന്നര്‍ ദില്‍രുവാന്‍ പെരേര അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. തീരുമാനം ഇമെയില്‍ വഴിയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് സിഇഒ ആഷ്‌ലി ഡി സില്‍വയെ അറിയിച്ചു. 39 കാരനായ പെരേര ശ്രീലങ്കയുടെ ടെസ്റ്റ് ടീമിന്‍റെ സുപ്രധാന താരമായിരുന്നു.

ഏ​റ്റ​വും ദൈ​ര്‍​ഘ്യ​മേ​റി​യ ഫോ​ര്‍​മാ​റ്റി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ന​മ്പ​റു​ക​ളും വ​ള​രെ ശ്ര​ദ്ധേ​യ​മാ​ണ്. ടെ​സ്റ്റി​ല്‍ ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ 50, 100 വി​ക്ക​റ്റു​ക​ള്‍ തി​ക​യ്ക്കു​ന്ന ശ്രീ​ല​ങ്ക​ന്‍ താ​രം കൂ​ടി​യാ​ണ് പെ​രേ​ര. യ​ഥാ​ക്ര​മം 11, 25 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ഈ ​നാ​ഴി​ക​ക്ക​ല്ല് നേ​ടി​യ​ത്. അ​തേ ടെ​സ്റ്റി​ല്‍ 10 വി​ക്ക​റ്റും അ​ര്‍​ധ​സെ​ഞ്ചു​റി​യും നേ​ടു​ന്ന ആ​ദ്യ ശ്രീ​ല​ങ്ക​ന്‍ താ​ര​മാ​ണ് ദി​ല്‍​രു​വാ​ന്‍ പെ​രേ​ര.

Leave a Reply