Wednesday, December 1, 2021

ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ശ്രീലങ്ക ബൗളിങ്ങ് തിരഞ്ഞെടുത്തു

Must Read

ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ശ്രീലങ്ക ബൗളിങ്ങ് തിരഞ്ഞെടുത്തു. മത്സരിച്ച മൂന്ന് മത്സരങ്ങളിലും തോൽവിയറിയാതെയാണ് ഇംഗ്ലണ്ട് വരുന്നത്. ആദ്യ മത്സരത്തിൽ വിൻഡീസിനെ ആറ് വിക്കറ്റിനും രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെ എട്ട് വിക്കറ്റിനും മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിനും തുരത്തിയാണ് ഇംഗ്ലണ്ട് വരുന്നത്.

മറുവശത്ത് ശ്രീലങ്കക്ക് മൂന്ന് മത്സരങ്ങളിൽ നിന്ന് ഒന്നിൽ മാത്രമാണ് ജയിക്കാനായത്. ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തകർത്ത ശ്രീലങ്ക രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയയോട് ഏഴ് വിക്കറ്റിനും മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് നാല് വിക്കറ്റിനും പരാജയപ്പെട്ടു.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News