കൊളംബോ: കോവിഡ് വാക്സിനേഷന്റെ രണ്ടാം ഘട്ടത്തില്‍ ആസ്ട്രസെനക വാക്സിന് മാത്രം ഉപയോഗിക്കാനൊരുങ്ങി ശ്രീലങ്ക. ചൈനീസ്, റഷ്യന്‍ വാക്സിനുകള്‍ ഒഴിവാക്കി സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന ആസ്ട്രസെനക വികസിപ്പിച്ച വാക്സിൻ മാത്രം ഉപയോഗിച്ച് രണ്ടാംഘട്ട വാക്സിനേഷന് നടത്താനാണ് സാധ്യതയെന്ന് സര്‍ക്കാര്‍ വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
കഴിഞ്ഞ ജനുവരിയിൽ ഇന്ത്യ സമ്മാനിച്ച അഞ്ച് ലക്ഷം ഡോസുകള്‍ക്ക് പുറമെ 1.35 കോടി ഓക്സ്ഫഡ് ആസ്ട്രസെനക വാക്സിനുകള്‍ക്ക് ശ്രീലങ്ക ഓര്‍ഡര്‍ നൽകി കഴിഞ്ഞതായാണ് വിവരം. വാക്സിനേഷന്റെ ആദ്യഘട്ടത്തിൽ തന്നെ സീറം ഇൻസ്റ്റിറ്റ്യൂട്ടിന് ഒരു കോടി ഡോസുകൾക്ക് ഓർഡർ നൽകിയിരുന്നു. രണ്ടാംഘട്ടം മുന്‍നിര്‍ത്തി യുകെയിലെ ആസ്ട്രസെനക ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്ന് നേരിട്ടാണ് 35 ലക്ഷം ഡോസുകള്‍കൂടി വാങ്ങാനൊരുങ്ങുന്നത്.
അതേസമയം, ചൈനീസ് വാക്സിനുകളുടെ മൂന്നാംഘട്ട പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇതുവരെ കൈമാറിയിട്ടില്ലെന്നാണ് ശ്രീലങ്കന്‍ അധികൃതര്‍ പറയുന്നത്.
English summary
Sri Lanka ready to use only astrazene vaccine in second phase of Kovid vaccination