Sunday, September 26, 2021

ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷം ; ആയിരക്കണക്കിന് വീടുകളിൽ പതാക ഉയർന്നു , അയൽപക്ക ശോഭായാത്രകൾ 30 ന്

Must Read

കൊച്ചി : ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷത്തിന് ആരംഭം കുറിച്ച് എറണാകുളം ജില്ലയിലെ ആയിരക്കണക്കിന് ബാലഗോകുലം ഭവനങ്ങളിലും നൂറുകണക്കിന് കവലകളിലും കാവി പതാക ഉയർത്തി.ശ്രീകൃഷ്ണജയന്തി ദിവസമായ 30 ന് കോവിഡ് 19 മാനദണ്ഡങ്ങൾ മാനിച്ച് അയൽപക്കത്തെ നാല് ഭവനങ്ങൾ ചേർന്ന് അമ്പാടിമുറ്റത്തേയ്ക്ക് ശോഭായാത്ര നടത്തും. ബാലഗോകുലം അംഗങ്ങളും ശോഭായാത്രകളിൽ പതിവായി പങ്കെടുത്തുവരുന്ന ശ്രീകൃഷ്ണ ഭക്തരും സ്വന്തം ഭവനങ്ങളിൽ കൃഷ്ണകുടീരം , ഉറി , ഊഞ്ഞാൽ എന്നിവ കെട്ടി അലങ്കരിച്ച് അമ്പാടിമുറ്റം ഒരുക്കി അയൽപക്കത്തെ നാല് ഭവനങ്ങളിൽ നിന്നും രാധാകൃഷ്ണ വേഷമണിഞ്ഞു വരുന്ന കുട്ടികളെ സ്വീകരിക്കണമെന്ന് ഓരോ ബാലഗോകുലം ഭവനങ്ങളിലേയും അമ്മമാരോട് ബാലഗോകുലം നിർദ്ദേശിച്ചു.

സംസ്ഥാനവ്യാപകമായി പതാകദിനത്തിൽ കൊച്ചി മഹാനഗരത്തിൽ മുന്നൂറിലധികം കവലകളിലും കാവി പതാക ഉയർത്തി എറണാകുളം ശിവക്ഷേത്രത്തിന് മുൻപിൽ നടന്ന ചടങ്ങിൽ മുൻ പി.എസ്.സി ചെയർമാൻ ഡോ.കെ.എസ്.രാധാകൃഷ്ണൻ പതാക ഉയർത്തി.സി ജി രാജഗോപാൽ, കൗൺസിലർ സുധാ ദിലീപ്, കെ ലക്ഷിനാരായണൻ, ജി എസ് പ്രദീപ്, ഇ പി ബാലകൃഷ്ണ ഷേണായ്, ഹേമചന്ദ്ര വർമ്മ, ഹരികുമാർ വി, ഡി എസ് സുരേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.

കൊച്ചിമഹാനഗരത്തിലെ ചോറ്റാനിക്കര , തൃപ്പൂണിത്തുറ , മരട് , പള്ളുരുത്തി , കൊച്ചി , വൈപ്പിൻ , എറണാകുളം , ഇടപ്പള്ളി , തൃക്കാക്കാര നഗരങ്ങളിൽ അയ്യായിരത്തിലധികം ഗോകുല ഭവനങ്ങളിൽ ബാലഗോകുലം പതാക ഉയർത്തിയതായി ബാലഗോകുലം കൊച്ചി മഹാനഗർ സമിതി അറിയിച്ചു.ബാലഗോകുലം മാർഗ്ഗദർശിയും മുതിർന്ന ആർ.എസ്.എസ് പ്രചാരകനുമായ എം.എ.കൃഷ്ണൻ, ബാലഗോകുലം സംസ്ഥാന കാര്യദർശി സി.അജിത്ത് , സംസ്ഥാന നിർവ്വാഹക സമിതിയംഗം എം.കെ.സതീശൻ , എറണാകുളം മേഖലാദ്ധ്യക്ഷൻ മേലേത്ത് രാധാകൃഷ്ണൻ , അമൃതഭാരതീവിദ്യാപീഠം പൊതുകാര്യദർശി കെ.ജി.ശ്രീകുമാർ, ബാലഗോകുലം ജില്ലാദ്ധ്യക്ഷൻ പ്രൊഫ. വിനോദ് ലക്ഷ്മൺ , ജില്ലാകാര്യദർശി എം.വിപിൻ , ജില്ല ഖജാൻജി ജി.ആർ.പ്രത്യാശ് എന്നിവർ ബാലദിനാഘോഷത്തിന് തുടക്കം കുറിച്ച് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പതാക ഉയർത്തി ശ്രീകൃഷ്ണ ജയന്തി സന്ദേശം നൽകി.

വിഷാദം വെടിയാം വിജയം വരിയ്ക്കാം എന്ന സന്ദേശം നൽകി ഓൺലൈൻ മാർഗ്ഗം ഓരോ താലൂക്കിലും ശ്രീകൃഷ്ണ ഭക്ത ജന സംഗമവും , ശ്യാമ ’21 ചിത്രരചനാമത്സരം , കൃഷ്ണഗീതി മത്സരം ,ഗോപാല ഭവനങ്ങളിൽ ചെന്ന് ഗോപൂജ ,ഗോപാലവന്ദനം എന്നിവയും ആഘോഷ പരിപാടികളുടെ ഭാഗമായി നടക്കും.

Leave a Reply

Latest News

കൊല്ലത്ത് മനുഷ്യക്കടത്തിനായി മത്സ്യബന്ധന ബോട്ട് വാങ്ങിയതായി സൂചന

കൊല്ലം: കൊല്ലത്ത് മനുഷ്യക്കടത്തിനായി മത്സ്യബന്ധന ബോട്ട് വാങ്ങിയതായി സൂചന. സംഭവത്തിൽ ശ്രീലങ്കൻ തമിഴരെ കേന്ദ്രീകരിച്ച് തമിഴ്‌നാട് ക്യൂബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികളും ഇക്കാര്യത്തിൽ...

More News