ദുബായ്: ആദ്യം വരിഞ്ഞു മുറക്കിയപ്പോൾ കിടന്നു പിടഞ്ഞ കിങ്സ് ഇലവൻ പഞ്ചാബ് തങ്ങളെ തിരിഞ്ഞുകൊത്തുമെന്ന് സൺറൈസേഴ്സ് ഹൈദരാബാദ് ഒരിക്കലും കരുതിയിരിക്കില്ല. എളുപ്പം എത്തിപ്പിടിക്കാവുന്ന 126 റൺസ് ലക്ഷ്യമിട്ടിറങ്ങിയ എസ്.ആർ.എച്ചിനെ ബൗളിങ് മികവിലൂടെ 114 റൺസിന് ഒാൾ ഒൗട്ടാക്കിയാണ് പഞ്ചാബ് 12 റൺസിെൻറ ഗംഭീര വിജയം സ്വന്തമാക്കിയത്.
കഴിഞ്ഞ കളിയിൽ ഹൈദരാബാദിനെ ജയിപ്പിച്ച മനീഷ് പാണ്ഡെക്ക് ഇന്ന് കാര്യമായി ഒന്നും ചെയ്യാനായില്ല. 20 പന്തിൽ 35 റൺസ് എടുത്ത വാർണറും 27 പന്തിൽ 26 റൺസെടുത്ത വിജയ് ശങ്കറുമാണ് അൽപ്പം ചെറുത്തുനിന്നത്. മൂന്ന് വിക്കറ്റുകൾ വീതം സ്വന്തമാക്കിയ അർഷ്ദീപ് സിങും ക്രിസ് ജോർദാനുമാണ് ഡേവിഡ് വാർണറുടെ പടയെ തകർത്തത്. ജോർദാൻ നാലോവറിൽ 17 റൺസ് മാത്രം വിട്ടുകൊടുത്തപ്പോൾ ഹർഷ്ദീപ് 3.5 ഒാവറിൽ 23 റൺസാണ് വിട്ടുകൊടത്തത്. നാലോവറിൽ 13 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത രവി ബിഷ്ണോയിയും മികച്ച ബൗളിങ് കാഴ്ചവെച്ചു.
കിങ്സ് ഇലവൻ പഞ്ചാബിന് ഇന്ന് നിർണായകമായിരുന്നു. പ്ലേ ഒാഫ് സാധ്യതകൾ അസ്തമിക്കാതിരിക്കാൻ എങ്ങനെയെങ്കിലും സൺറൈസേഴ്സ് ഹൈദരാബാദ് എന്ന കടമ്പ കടന്നേ പറ്റുമായിരുന്നുള്ളൂ. എന്നാൽ, ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ബൗളിങ്ങിന് പേരുകേട്ട എസ്.ആർ.എച്ചിന് മുന്നിൽ തകർന്നടിഞ്ഞു.
ഏഴു വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് മാത്രമെടുത്ത ടീമിൽ നിക്കൊളാസ് പുരാൻ മാത്രമാണ് 30 റൺസ് തികച്ചത്. നായകന് കെഎല്‍ രാഹുല്‍ 27ഉം, ക്രിസ് ഗെയ്ല് 20ഉം റൺസെടുത്തു. രണ്ടു വിക്കറ്റ് വീതമെടുത്ത സന്ദീപ് ശര്‍മ, ജാസണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാന് എന്നിവര്‍ ചേര്‍ന്നാണ് പഞ്ചാബ് ബാറ്റിങ് നിരയെ ഒതുക്കിയത്.
English summary
SRH were bowled out for 114 in their first innings. Punjab won by 12 runs