ഐപിഎല്‍ താര ലേലം; അന്തിമ പട്ടികയില്‍ ശ്രീശാന്തിന്റെ പേരും, മറ്റ് മലയാളി താരങ്ങളും അടിസ്ഥാന വിലയും

0

ന്യൂഡല്‍ഹി: ഐപിഎല്‍ താര ലേലത്തിനുള്ള കളിക്കാരുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ഇടംപിടിച്ച് ശ്രീശാന്ത് ഉള്‍പ്പെടെ കേരള ടീമിലെ പ്രമുഖ താരങ്ങള്‍. 50 ലക്ഷം രൂപ അടിസ്ഥാന വിലയായാണ് ശ്രീശാന്തിന്റെ പേര് താര ലേലത്തിലേക്ക് എത്തുക.

ഐപിഎല്‍ താര ലേലത്തിന് 590 കളിക്കാര്‍, അന്തിമ പട്ടിക പ്രഖ്യാപിച്ചു
‘ഡല്‍ഹി എന്നെ സ്വന്തമാക്കും എന്ന് കരുതി, എന്നാല്‍ പ്രദീപ് സംഗ്‌വാനെയാണ് അവരെടുത്തത്’; ആദ്യ ഐപിഎല്‍ ലേലത്തില്‍ കോഹ്‌ലി
കഴിഞ്ഞ വര്‍ഷം ശ്രീശാന്തിന്റെ പേര് താര ലേലത്തിനുള്ള അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. കേരള ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് താര ലേലത്തിന് എത്തുന്ന മറ്റൊരു പ്രമുഖ താരം റോബിന്‍ ഉത്തപ്പയാണ്. രണ്ട് കോടി രൂപയാണ് ഉത്തപ്പയുടെ അടിസ്ഥാന വില.

കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമില്‍ ഉള്‍പ്പെട്ട മുഹമ്മദ് അസ്ഹറുദ്ദീന്റെ പേര് ഇത്തവണയും താര ലേലത്തിനുണ്ട്. 20 ലക്ഷം രൂപയാണ് അസ്ഹറുദ്ദീന്റെ അടിസ്ഥാന വില. മോശം ഫോമിനെ തുടര്‍ന്ന് കേരള ടീമിലെ സ്ഥാനം മുഹമ്മദ് അസ്ഹറുദ്ദീന് അടുത്തിടെ നഷ്ടമായിരുന്നു.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വിഷ്ണു വിനോദ് ആണ് താര ലേലത്തിലേക്ക് എത്തുന്ന മറ്റൊരു മലയാളി താരം. 20 ലക്ഷം രൂപയാണ് വിഷ്ണു വിനോദിന്റേയും അടിസ്ഥാന വില. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ആണ് വിഷ്ണു വിനോദിനെ സ്വന്തമാക്കിയത്.

ബേസില്‍ തമ്പിയുടെ അടിസ്ഥാന വില 30 ലക്ഷം രൂപ

പേസര്‍ കെഎം ആസീഫിന്റെ പേരും താര ലേലത്തിനുണ്ട്. 20 ലക്ഷം രൂപയാണ് മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരത്തിന്റെ അടിസ്ഥാന വില. പേസര്‍ ബേസില്‍ തമ്പിയുടെ അടിസ്ഥാന വില 30 ലക്ഷം രൂപയാണ്. സച്ചിന്‍ ബേബിയുടെ അടിസ്ഥാന വില 20 ലക്ഷം രൂപയാണ്. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി സച്ചിന്‍ കളിച്ചിരുന്നു.

മിഥുന്‍ സുദേശന്‍, രോഹന്‍ കുന്നുമ്മല്‍, എം.നിധീഷ്, സിജിമോന്‍ ജോസഫ് എന്നിവരാണ് അടിസ്ഥാന വില 20 ലക്ഷമായി താര ലേലത്തിന് എത്തുന്ന മറ്റ് മലയാളി താരങ്ങള്‍. 590 കളിക്കാരുടെ പേരുകളാണ് രണ്ട് ദിവസമായി നടക്കുന്ന ഐപിഎല്‍ താര ലേലത്തിലേക്ക് എത്തുക.

Leave a Reply