Sunday, October 17, 2021

പാര്‍ട്ടി നടത്തുമ്പോള്‍ വരെ രണ്ടു ലക്ഷം രൂപ ബില്ല് വരുന്ന വ്യക്തിയാണ് ഞാന്‍; 10 ലക്ഷം രൂപയ്ക്കു വേണ്ടി തനിക്ക് അങ്ങനെ ചെയ്യേണ്ട കാര്യമെന്തെന്നാണ് ശ്രീശാന്ത് ചോദിക്കുന്നു

Must Read

ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ പ്രതികരണവുമായി മലയാളി താരം എസ് ശ്രീശാന്ത്. ശ്രീശാന്ത് ഒത്തുകളിക്കാനായി 10 രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം.

എന്നാല്‍ വെറും 10 ലക്ഷം രൂപയ്ക്കു വേണ്ടി തനിക്ക് അങ്ങനെ ചെയ്യേണ്ട കാര്യമെന്തെന്നാണ് ശ്രീശാന്ത് ചോദിക്കുന്നത്. സ്‌പോര്‍ട്‌സ് കീടയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീശാന്ത് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഒത്തുകളി വിവാദത്തെ കുറിച്ച് ഞാന്‍ വിശദീകരിക്കുന്ന ആദ്യത്തെ അഭിമുഖമാവും ഇത്. ഒരു ഓവര്‍, 14 റണ്‍സ് എന്നതിനെ ചൊല്ലിയോ മറ്റോ ആയിരുന്നു വിഷയം.

ഞാന്‍ ചെയ്ത ആ ഓവറില്‍ നാല് പന്തില്‍ നിന്ന് അഞ്ച് റണ്‍സ് വഴങ്ങി. നോ ബോള്‍ ഇല്ല, വൈഡ് ഇല്ല, ഒരു സ്ലോ ബോള്‍ പോലുമില്ല. എന്റെ കാല്‍വിരലിലെ 12 ശസ്ത്രക്രിയകള്‍ക്ക് ശേഷവും 130ന് മുകളില്‍ വേഗതയിലാണ് പന്തെറിഞ്ഞത്.’- സ്പോര്‍ട്സ്‌കീഡയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞു.

‘ഇറാനി ട്രോഫി കളിച്ച് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍ ഇടം കണ്ടെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍. അങ്ങനെയുള്ള ഞാന്‍ എന്തിന് ഒത്തുകളിക്കണം, അതും പത്ത് ലക്ഷം രൂപയ്ക്കുവേണ്ടി.

പാര്‍ട്ടി നടത്തുമ്പോള്‍ വരെ രണ്ടു ലക്ഷം രൂപ ബില്ല് വരുന്ന വ്യക്തിയാണ് ഞാന്‍. എല്ലാ കാശ് ഇടപാടുകളും കാര്‍ഡ് വഴിയാണ് ഞാന്‍ നടത്തുന്നത്. എന്റെ ജീവിതത്തില്‍ എല്ലാവരേയും സഹായിക്കുകയും എല്ലാവര്‍ക്കും പ്രതീക്ഷ നല്‍കുകയുമാണ് ചെയ്തിട്ടുള്ളത്.

ഒരുപാട് പേരെ ഞാന്‍ സഹായിച്ചിട്ടുണ്ട്. അവരുടേയും കുടുംബാഗങ്ങളുടേയും സുഹൃത്തുക്കളുടേയും പ്രാര്‍ഥനയാണ് ഇതില്‍ നിന്ന് പുറത്തുകടക്കാന്‍ സഹായിച്ചത്.

27 ടെസ്റ്റ് മത്സരങ്ങളും 53 ഏകദിനവും 10 ട്വന്റി20യുമാണ് ശ്രീശാന്ത് ഇന്ത്യക്ക് വേണ്ടി കളിച്ചത്. 169 രാജ്യാന്തര വിക്കറ്റും ശ്രീശാന്തിന്റെ അക്കൗണ്ടിലുണ്ട്. മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ അഞ്ച് വിക്കറ്റ് പ്രകടനവും ശ്രീശാന്ത് കാഴ്ച വെച്ചിട്ടുണ്ട്.

Leave a Reply

Latest News

മഹാരാഷ്‌ട്രയിലെ പാൽഘർ ജില്ലയിൽ രണ്ടിടത്തായി നടന്ന എൻസിബി റെയ്ഡുകളിൽ ഒരു കോടി രൂപയുടെ ലഹരി മരുന്ന് കണ്ടെടുത്തു

മുംബൈ: മഹാരാഷ്‌ട്രയിലെ പാൽഘർ ജില്ലയിൽ രണ്ടിടത്തായി നടന്ന എൻസിബി റെയ്ഡുകളിൽ ഒരു കോടി രൂപയുടെ ലഹരി മരുന്ന് കണ്ടെടുത്തു. സംഭവത്തിൽ ഒരാൾ പിടിയിലാണ്. 505 ഗ്രാം...

More News