ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് വിടചൊല്ലി കായിക ലോകം. ബ്യൂണസ് ഐറിസിലെ ബെല്ല വിസ്ത സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. മറഡോണയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്.
ബെല്ല വിസ്തയിൽ അന്ത്യവിശ്രമംകൊള്ളുകയാണ് അവൻ. അനേക നാളുകൾ ലോകത്തെ ആനന്ദിപ്പിച്ചവൻ. ഇതിഹാസമായി വളർന്നവൻ. കാൽപന്തിലൂടെ അമരത്വം നേടിയവൻ. കാസ റൊസാഡ കൊട്ടാരത്തിൽ നിന്ന് തുടങ്ങിയ വിലാപ യാത്ര. അന്തിമോപചാരവുമായി ആയിരങ്ങൾ.
ദേശീയ പതാക ചുറ്റി, വിഖ്യാതമായ ആ പത്താം നമ്പര്‍ ജഴ്സിയും പുതച്ച് യാത്ര. ലോകത്തെ അമ്പരിപ്പിച്ച കാലുകൾ അപ്പോൾ നിശ്ചലമായിയിരുന്നു.Sports world bids farewell to legendary Diego Maradona Burial will be in Bella Vista Cemetery, Buenos Aires.