Monday, July 26, 2021

പ്രത്യേകം പരിശീലനം നേടിയ എ.ബി.സി. ക്യാച്ചർമാർ എത്തും;
ഗുരുവായൂർ ക്ഷേത്രനഗരിയിൽ ഭീഷണിയായ തെരുവുനായ്‌ക്കൂട്ടത്തെ ഇന്ന് പിടികൂടും

Must Read

ഗുരുവായൂർ: ക്ഷേത്രനഗരിയിൽ ഭീഷണിയായ തെരുവുനായ്‌ക്കൂട്ടത്തെ വ്യാഴാഴ്ച പിടികൂടും. നായ്‌ക്കളെ പിടിക്കാൻ പ്രത്യേകം പരിശീലനം നേടിയ എ.ബി.സി. ക്യാച്ചർമാരാണ് എത്തുന്നത്. ഗുരുവായൂരിലെ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് നടപടി.

കഴിഞ്ഞദിവസം ഭക്തരടക്കം നാലുപേരെ നായ്‌ക്കൾ കടിച്ചിരുന്നു. നായ്‌ക്കളുടെ അക്രമം വ്യാപിച്ചതിനെത്തുടർന്ന് ഗുരുവായൂർ നഗരസഭയുടെ അടിയന്തര ഇടപെടലുണ്ടായി. ചെയർമാൻ എം. കൃഷ്ണദാസ് എ.ബി.സി. യൂണിറ്റ് നയിക്കുന്ന കുടുംബശ്രീ മിഷൻ അധികൃതരെ ബന്ധപ്പെട്ടു. നായ്‌ക്കളെ പിടികൂടി വന്ധ്യംകരിക്കുന്നതിന് നിയമതടസ്സങ്ങൾ ഉണ്ടെന്നും അതുകൊണ്ട് നായപിടിത്തം നിർത്തിവെച്ചിരിക്കുകയാണെന്നുമാണ് എ.ബി.സി. അധികൃതർ അറിയിച്ചത്.

എന്നാൽ, ഗുരുവായൂരിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കുടുംബശ്രീ സ്റ്റേറ്റ് മിഷന്റെ അനുമതി വാങ്ങിയാണ് ക്യാച്ചർമാരെ വിടുന്നതെന്ന് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജ്യോതിഷ് കുമാർ പറഞ്ഞു.

കഴിഞ്ഞവർഷം ക്ഷേത്രനടയിൽ തെരുവുനായ്‌ക്കൂട്ടം നിരവധിപേരെ കടിച്ചിരുന്നു.

ഇതേത്തുടർന്ന് തൊട്ടടുത്ത ദിവസങ്ങളിൽ നൂറോളം നായ്‌ക്കളെ എ.ബി.സി. പിടിച്ചുകൊണ്ടുപോയിരുന്നു.

Leave a Reply

Latest News

ഓണക്കിറ്റിൽ അഴിമതി സി ബി ഐ അന്വേഷിക്കണം കരുവിള മാത്യൂസ്

തിരുവനന്തപുരം: സപ്ലെക്കോയുടെ ടെൻഡർ വ്യവസ്ഥകൾ കാറ്റിൽ പറത്തി സെൻട്രൽ വിജിലൻസ് കമ്മിഷൻ്റെ ഉത്തരവുകൾ ലംഘിച്ച് കഴിഞ്ഞ വർഷത്തെ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം നൽകിയ വിവാദ കമ്പനിയായ...

More News