Sunday, January 23, 2022

കായിക മേഖലയെ ഉയർത്താൻ പ്രത്യേകം സർവകലാശാല; മേജർ ധ്യാൻചന്ദിന്റെ പേരിലുള്ള സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റിക്ക് ജനുവരി 2ന് പ്രധാനമന്ത്രി തറക്കല്ലിടും; പ്രതീക്ഷയോടെ കായിക ലോകം

Must Read

ന്യൂദൽഹി: കായിക മേഖലയെ ഉയർത്തിക്കൊണ്ടു വരാൻ കായിക സർവകലാശാല ആരംഭിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. മീററ്റിൽ സ്ഥാപിക്കുന്ന യൂണിവേഴ്‌സിറ്റിക്ക് ജനുവരി രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. സർവകലാശാലയ്ക്ക് രാജ്യത്തി​ന്റെ അഭിമാനമായ ഹോക്കി ഇതിഹാസം മേജർ ധ്യാൻചന്ദിന്റെ പേരാണ് നൽകിയിരിക്കുന്നത്.

700 കോടി രൂപ ചെലവിലാണ് സർവകലാശാല സ്ഥാപിക്കുന്നത്. മീററ്റിലെ സർധന പട്ടണത്തിലെ സലാവ, കൈലി പ്രദേശങ്ങളിലായാണ് സർവകലാശാല ഉയരുക. സിന്തറ്റിക് ഹോക്കി ഗ്രൗണ്ട്, ഫുട്‌ബോൾ ഗ്രൗണ്ട്, ബാസ്‌ക്കറ്റ്‌ബോൾ,വോളിബോൾ,ഹാൻഡ്‌ബോൾ, കബഡി എന്നീ കായിക ഇനങ്ങൾക്കായി പ്രത്യേകം മൈതാനങ്ജങളും ക്യാമ്പസിൽ തയാറാക്കും. ലോൺ ടെന്നീസ് കോർട്ട്, ജിംനേഷ്യം ഹാൾ, സിന്തറ്റിക് റണ്ണിംഗ് സ്‌റ്റേഡിയം, നീന്തൽക്കുളം, കോൺഫറൻസ് ഹാൾ എന്നിവയുൾപ്പെടെ അത്യാധുനികവും അടിസ്ഥാന സൗകര്യങ്ങളോടെയാണ് സ്‌പോർട്‌സ് സർവകലാശാല സജ്ജീകരിക്കാൻ ഉദ്ദേശിക്കുന്നത്.

540 സ്ത്രീകളും 540 പുരുഷ കായികതാരങ്ങളും ഉൾപ്പെടെ 1080 കായികതാരങ്ങൾക്ക് പരിശീലനം നൽകാനുള്ള ശേഷി സർവകലാശാലയ്ക്കുണ്ടാകും. സൈക്ലിംഗ് വെലോഡ്‌റോം. ഷൂട്ടിംഗ്, സ്‌ക്വാഷ്, ജിംനാസ്റ്റിക്‌സ്, ഭാരോദ്വഹനം, അമ്പെയ്ത്ത്, കനോയിംഗ്, കയാക്കിംഗ് എന്നിവയ്ക്കുള്ള സൗകര്യങ്ങളും സർവകലാശാലയിലുണ്ടാകുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

Leave a Reply

Latest News

പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

കൊടുമൺ∙ പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സിപിഐ നേതാക്കളെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്കൽ സെക്രട്ടറി സുരേഷ് ബാബു, മുൻ പഞ്ചായത്തംഗം ഉദയകുമാർ...

More News