Thursday, March 4, 2021

ഭൂമി പതിച്ച് പട്ടയം നൽകുന്നതിന് 30,000 രൂപ കൈക്കൂലി;വിജിലൻസിന്റെ വലയിൽ കുടുങ്ങിയത് സ്പെഷ്യൽ തഹസീൽദാർ

Must Read

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ രണ്ടു മുതല്‍ മൂന്നു...

ആലുവ, കളമശേരി, കുന്നത്തുനാട് അടക്കം എറണാകുളത്തെ ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പരാതിയുമായി ജില്ലയിലെ മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ രംഗത്ത്

ആലുവ, കളമശേരി, കുന്നത്തുനാട് അടക്കം എറണാകുളത്തെ ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പരാതിയുമായി ജില്ലയിലെ മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ രംഗത്ത്. എം.എം. ലോറന്‍സ്, രവീന്ദ്രനാഥ് എന്നിവര്‍ സംസ്ഥാന...

വാക്‌സിനിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകള്‍ തുടര്‍ച്ചയായി പങ്കിടുകയാണെങ്കില്‍ അവരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്ന് ട്വിറ്റർ

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് വാക്‌സിനുകള്‍ ലോകമെമ്പാടും പുറത്തിറങ്ങുന്നു. അതിനെതിരേയുള്ള തെറ്റായ വിവരങ്ങള്‍ തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ട്വിറ്റര്‍ ഇപ്പോള്‍ ഒരു സ്ട്രൈക്ക് സിസ്റ്റം ആവിഷ്‌കരിക്കുന്നു. ഉപയോക്താക്കള്‍...

പീരുമേട്: ഭൂമി പതിച്ച് പട്ടയം നൽകുന്നതിന് 30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ തഹസീൽദാർ വിജിലൻസിന്റെ വലയിൽ കുടുങ്ങി. പീരുമേട് ഭൂമി പതിവ് സെപഷ്യൽ തഹസിൽദാർ എരുമേലി ആലപ്ര തടത്തേൽ വീട്ടിൽ യൂസഫ് റാവുത്തർ ( 55) ആണ് പിടിയിലായത്.

ഉപ്പുതറ സ്വദേശിയായ സ്ത്രീയുടെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കർ സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിന് പീരുമേട് ഭൂപതിവ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. സ്ഥലം ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു. സെന്റിന് ഒരു ലക്ഷം രൂപ കിട്ടുന്ന സ്ഥലമാണെന്നും 50,000 രൂപയെങ്കിലും കൈക്കൂലിയായി വേണമെന്നും സ്പെഷ്യൽ തഹസീൽദാർ അറിയിച്ചു. അയ്യായിരം രൂപ നൽകാമെന്ന് പരാതിക്കാരി പറഞ്ഞു. അത് നിരസിച്ച ഉദ്യോഗസ്ഥൻ പൈസ റെഡിയാകുമ്പോൾ വിളിച്ചാൽ മതിയെന്ന് മറുപടി നൽകി. തുടർന്നാണ് ഇവർ വിജിലൻസ് എസ്.പി വി.ജി. വിനോദ് കുമാറിനെ സമീപിച്ചത്. വിജിലൻസിന്റെ നിർദ്ദേശത്തെത്തുടർന്ന് പരാതിക്കാരി സ്പെഷ്യൽ തഹസീൽദാറെ വീണ്ടും സമീപിച്ചു. 20,000 രൂപ ഫീസായും 10,000 രൂപ കൈക്കൂലിയായും നൽകണമെന്നായിരുന്നു അപ്പോൾ പറഞ്ഞത്. വിജിലൻസ് നിർദ്ദേശം അനുസരിച്ച് തിങ്കളാഴ്ച ഉച്ചയോടെ പരാതിക്കാരി സിവിൽ സ്റ്റേഷനിലെ സ്പെഷ്യൽ തഹസീൽദാരുടെ ഓഫീസിലെത്തി പണം കൈമാറുകയായിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ വിജിലൻസ് സംഘം സ്പെഷ്യൽ തഹസീൽദാറെ കൈയോടെ പിടികൂടി. വിജിലൻസ് ഡിവൈ.എസ്.പി വി.ആർ രവികുമാർ, ഇൻസ്‌പെക്ടർമാരായ റിജോ പി.ജോസഫ്, ജെ.രാജീവ്, വിനേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്

English summary

Special tehsildar caught by vigilance while accepting bribe of Rs 30,000 for land lease

Leave a Reply

Latest News

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ രണ്ടു മുതല്‍ മൂന്നു...

More News