Sunday, June 20, 2021

കോവിഡ് ബാധിതരായ മാതാപിതാക്കളെ പരിചരിക്കാൻ കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി

Must Read

കോവിഡ് ബാധിതരായ മാതാപിതാക്കളെ പരിചരിക്കാൻ കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിച്ച് കേന്ദ്രസർക്കാർ. 15 ദിവസത്തെ കാഷ്വൽ അവധിയാണ് ജീവനക്കാർക്ക് സർക്കാർ അധികമായി അനുവദിച്ചത്. തങ്ങളെ ആശ്രയിച്ചു കഴിയുന്ന ഉറ്റവരെ പരിചരിക്കാനും ജീവനക്കാർക്ക് അവധി എടുക്കാം.

പഴ്‌സണൽ, പബ്ലിക് ഗ്രീവൻസസ് ആന്റ് പെൻഷൻ മന്ത്രാലമാണ് അധിക അവധി അനുവദിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. കൊറോണയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന മാതാപിതാക്കളെയോ, ഉറ്റവരെയോ പരിചരിക്കാൻ 15 ദിവസത്തെ അധിക അവധി അനുവദിക്കും. വ്യക്തമായ കാരണങ്ങളുള്ളവർക്ക് 15 ദിവസത്തിന് ശേഷവും കൂടുതൽ അവധി അനുവദിക്കുമെന്നും ഉത്തരവിൽ പറയുന്നു.

കൊറോണ ബാധിച്ചവരെ പരിചരിക്കാൻ അധിക അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ ജീവനക്കാരിൽ നിന്നും മന്ത്രാലയത്തിന് നിരവധി അപേക്ഷകൾ ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് സർക്കാർ നടപടി. നിലവിൽ കൊറോണ ബാധിക്കുന്നവർക്കും, നിരീക്ഷണത്തിൽ പോകുന്നവർക്കും 20 അവധിവരെ സർക്കാർ അനുവദിച്ചിട്ടുണ്ട്.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...

More News