Sunday, January 23, 2022

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനത്തെ സമനിലയിൽ തളച്ച് സതാംപ്ടൺ

Must Read

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനത്തെ സമനിലയിൽ തളച്ച് സതാംപ്ടൺ. ഹോം ഗ്രൗണ്ടിൽ ഒരു മണിക്കൂറോളം പത്തു പേരുമായി കളിച്ചാണ് സതാംപ്ടൺ സമനില നേടിയത്. ഇരു ടീമും ഓരോ ഗോൾ വീതം നേടി.

25-ാം മി​നി​റ്റി​ൽ ജെ​യിം​സ് വാ​ർ​ഡ് പ്രോ​സി​ലൂ​ടെ സ​താം​പ്ട​ൺ ആ​ദ്യം ലീ​ഡെ​ടു​ത്തു. സ​താം​പ്ട​ൺ മി​ക​ച്ച രീ​തി​യി​ൽ ക​ളി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് 39-ാം മി​നി​റ്റി​ൽ മു​ഹ​മ്മ​ദ് സ​ലി​സു ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ടു​പു​റ​ത്തു​പോ​കു​ന്ന​ത്. തു​ട​ർ​ന്നു ല​ഭി​ച്ച പെ​നാ​ൽ​റ്റി ഹാ​രി കെ​യ്ൻ ഗോ​ളാ​ക്കി​യ​തോ​ടെ ടോ​ട്ട​നം ഒ​പ്പ​മെ​ത്തി.

പ​ത്ത് പേ​രു​മാ​യി ക​ളി​ച്ച സ​താം​പ്ട​ണെ​തി​രെ ടോ​ട്ട​നം ഗോ​ളി​നാ​യി ഒ​രു​പാ​ട് ശ്ര​മി​ച്ചു എ​ങ്കി​ലും ഫ​ലം ഉ​ണ്ടാ​യി​ല്ല. ഫോ​സ്റ്റ​റി​ന്‍റെ മി​ക​ച്ച സേ​വു​ക​ളും സ​താം​പ്ട​ണി​ന്‍റെ ര​ക്ഷ​യ്ക്ക് എ​ത്തി. ഈ ​സ​മ​നി​ല​യോ​ടെ ടോ​ട്ട​നം 30 പോ​യി​ന്‍റു​മാ​യി ആ​റാം സ്ഥാ​ന​ത്താ​ണ്.

Leave a Reply

Latest News

പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

കൊടുമൺ∙ പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സിപിഐ നേതാക്കളെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്കൽ സെക്രട്ടറി സുരേഷ് ബാബു, മുൻ പഞ്ചായത്തംഗം ഉദയകുമാർ...

More News