സൗത്ത് കൊറിയൻ നടി സോങ് യൂ ജുങ് അന്തരിച്ചു. മരണകാരണം എന്തെന്ന് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. 26 വയസ്സായിരുന്നു. ജനുവരി 23നായിരുന്നു മരണമെന്നും അതേ ദിവസം തന്നെ സംസ്കാര ചടങ്ങുകൾ നടന്നുവെന്നും സബ്ലൈം ആർട്ടിസ്റ്റ് ഏജൻസി വ്യക്തമാക്കി.
ഒരു സൗന്ദര്യ വർധക വസ്തുവിന്റെ മോഡലായി 2013 ൽ മോഡലിങ് രംഗത്തായിരുന്നു സോങ് യൂ ജുങിന്റെ അരങ്ങേറ്റം. അതേ വർഷം തന്നെ ഗോൾഡൻ റെയിൻബോ എന്ന ടിവി ഡ്രാമയിൽ വേഷമിട്ടു. മേക്ക് യുവർ വിഷ്, സ്കൂൾ 2017 തുടങ്ങിയവയായിരുന്നു മറ്റു ടിവി സീരീയലുകൾ.
2019 ൽ പുറത്തിറങ്ങിയ ഡിയൻ മൈ നെയിം എന്ന സീരിയലിലാണ് അവസാനമായി വേഷമിട്ടത്.
English summary
South Korean actress Song Yoo Jung has died.