തെന്നിന്ത്യൻ താരം മാധവൻ ഏവരുടെയും പ്രിയങ്കരനാണ്. ഇപ്പോൾ റോക്കട്രി ദി നമ്പി എഫക്ട് എന്ന ചിത്രത്തിലൂടെ സംവിധായകന്‍റെ മേലങ്കി അണിഞ്ഞിരിക്കുകയാണ് നടന്‍ ആര്‍.മാധവന്‍

0

കൊച്ചി: തെന്നിന്ത്യൻ താരം മാധവൻ ഏവരുടെയും പ്രിയങ്കരനാണ്. ഇപ്പോൾ റോക്കട്രി ദി നമ്പി എഫക്ട് എന്ന ചിത്രത്തിലൂടെ സംവിധായകന്‍റെ മേലങ്കി അണിഞ്ഞിരിക്കുകയാണ് നടന്‍ ആര്‍.മാധവന്‍. ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മാധവനാണ്. ഇപ്പോള്‍ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി കേരളത്തിലെത്തിയപ്പോള്‍ മാധവൻ പറഞ്ഞ വാക്കുകളനു സോഷ്യൽ മീഡിയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

മാധവന്‍റെ ആദ്യചിത്രമായ അലൈപായുതേയുടെ കുറച്ചു ഭാഗങ്ങള്‍ കേരളത്തിലാണ് ചിത്രീകരിച്ചത്. ഷൂട്ടിംഗ് അനുഭവങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം മലയാളികളുടെ സ്നേഹത്തെക്കുറിച്ച് വാചാലനായി. ” കേരളത്തില്‍ നിന്നാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത്. അന്ന് മുതല്‍ താനൊരു മലയാളിയാണെന്നാണ് എല്ലാവരും കരുതിയത്. മാധവന്‍ എന്ന പേരു കാരണം കാവ്യ മാധവന്‍ എന്‍റെ ഭാര്യയാണെന്നാണ് പലരും കരുതിയിരുന്നത്. കേരളത്തിലെത്തുമ്പോള്‍ മാത്രമല്ല, എവിടെപ്പോയാലും മലയാളികള്‍ അവരുടെ സ്നേഹം പ്രകടിപ്പിക്കാറുണ്ട്. ദുബൈയില്‍ ചെന്നാലും മാധവന്‍ ചേട്ടാ, മാഡ്ഡി ചേട്ടാ എന്നു വിളിച്ച് അടുത്തുവരും. മലയാളികളുടെ സ്നേഹം ഒരു ഭാഗ്യമായിട്ടാണ് കരുതുന്നത്” മാധവന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here