Friday, June 25, 2021

ഹമാസ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നഴ്‌സ് സൗമ്യ സന്തോഷിന് ഇൻഷൂറൻസ് തുക കൈമാറി നോർക്ക റൂട്ട്‌സ്

Must Read

ഇടുക്കി : ഇസ്രായേലിൽ ഹമാസ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നഴ്‌സ് സൗമ്യ സന്തോഷിന് ഇൻഷൂറൻസ് തുക കൈമാറി നോർക്ക റൂട്ട്‌സ്. നാല് ലക്ഷം രൂപയാണ് കുടുംബത്തിന് കൈമാറിയത്. മെയ് മാസം 11 നായിരുന്നു ഭീകരാക്രമണത്തിൽ സൗമ്യ കൊല്ലപ്പെട്ടത്.

നോർക്ക റൂട്ട്‌സ് ഏർപ്പെടുത്തിയ പ്രവാസി ഐഡി കാർഡ് അംഗമായിരുന്നു സൗമ്യ. പൊതുമേഖലാ ഇൻഷൂറൻസ് സ്ഥാപനമായ ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനിയുമായി ചേർന്നാണ് പ്രവാസി മലയാളികൾക്ക് ഇൻഷൂറൻസ് പരിരക്ഷ നൽകിവരുന്നത്.

ഇസ്രായേൽ- പലസ്തീൻ സംഘർഷത്തിനിടെ ജോലി ചെയ്തിരുന്ന വീടിനു മുകളിൽ ഹമാസിന്റെ റോക്കറ്റ് പതിച്ചാണ് സൗമ്യ കൊല്ലപ്പെട്ടത്. കെയർ ടേക്കറായിരുന്നു സൗമ്യ. ഏഴ് വർഷക്കാലമായി സൗമ്യ ഇസ്രായേലിൽ ആയിരുന്നു. രണ്ട് വർഷം മുൻപാണ് അവസാനമായി നാട്ടിൽ എത്തിയത്.

മരണ ശേഷം സൗമ്യയ്ക്ക് ഓണററി പുരസ്‌കാരം നൽകി ഇസ്രായേൽ സർക്കാർ ആദരിച്ചിരുന്നു. കുടുംബത്തിന് ഇസ്രായേൽ സർക്കാർ നഷ്ടപരിഹാരവും നൽകും.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News