Wednesday, October 27, 2021

ഭാര്യ ഉത്രയെ പലതവണ കൊല്ലാൻ ശ്രമിച്ച സൂരജ് നേരത്തെ പറക്കോട്ടെ സ്വന്തം വീട്ടില്‍വച്ചും അപായപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു

Must Read

ഭാര്യ ഉത്രയെ പലതവണ കൊല്ലാൻ ശ്രമിച്ച സൂരജ് നേരത്തെ പറക്കോട്ടെ സ്വന്തം വീട്ടില്‍വച്ചും അപായപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഉത്രയെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വാങ്ങിയ അണലിയാണ് പറക്കോട്ടെ വീട്ടില്‍ ഉത്രയെ കടിച്ചത്. ഇതിനു മുമ്പ് 2020 ഫെബ്രുവരി 29ന് സൂരജിന്‍റെ വീടിനുള്ളിലെ കോണിപ്പടിയില്‍ കണ്ടതും ഇതേ അണലിയാണ്.

ഉ​ത്ര ഈ ​പാ​മ്പി​നെ ക​ണ്ടു ഭ​യ​ന്നു നി​ല​വി​ളി​ക്കു​ക​യും സൂ​ര​ജ് എ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടി ചാ​ക്കി​ലാ​ക്കി ടെ​റ​സി​ല്‍ ക​യ​റി പു​റ​ത്തേ​ക്ക് എ​റി​യു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, പി​ന്നീ​ട് സൂ​ര​ജ് താ​ഴെ​യി​റ​ങ്ങി ചാ​ക്കെ​ടു​ത്തു വി​റ​കു​പു​ര​യി​ല്‍ വ​ച്ചു. ഈ ​പാ​മ്പി​നെ മാ​ര്‍​ച്ച് ര​ണ്ടി​ന് ഉ​ത്ര​യു​ടെ ദേ​ഹ​ത്തേ​ക്കു കു​ട​ഞ്ഞി​ട്ടു ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ടി​നു രാ​ത്രി വീ​ടി​നു പു​റ​ത്തു​വ​ച്ച് ഉ​ത്ര​യെ പാ​മ്പു ക​ടി​ച്ചു​വെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്ന​ത്. ഉ​ത്ര​യ്ക്കു ക​ടി​യേ​റ്റ​ത് മു​റി​യി​ല്‍ വ​ച്ചാ​ണെ​ന്നു കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് അ​റി​യാ​മാ​യി​രു​ന്നെ​ങ്കി​ലും അ​വ​ര്‍ ഇ​തു മ​റ​ച്ചു​വ​ച്ച​താ​യും അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി. പാ​മ്പി​നെ എ​ത്തി​ച്ച ചാ​ക്ക് ഉ​ള്‍​പ്പെ​ടെ തെ​ളി​വെ​ടു​പ്പി​ല്‍ ക​ണ്ട​ടു​ത്തു.

ഉ​ത്ര​യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ സൂ​ര​ജ് അ​ടൂ​രി​ലെ ജ്വ​ല്ല​റി​യി​ല്‍ വി​റ്റ​താ​യും വ്യ​ക്ത​മാ​യി. 15 പ​വ​ന്‍ സ്വ​ര്‍​ണം സ്വ​ന്തം ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യാ​ണ് വി​റ്റ​ത്. കൈ​യി​ലു​ണ്ടാ​യി​രു​ന്ന സ്വ​ര്‍​ണ​മാ​ണ് പി​തൃ​സ​ഹോ​ദ​രി​ക്കു കൈ​മാ​റാ​നാ​യി സൂ​ര​ജ് പി​താ​വി​നെ ഏ​ല്പി​ച്ച​ത്. ഇ​തു വീ​ടി​നു സ​മീ​പ​ത്തെ റ​ബ​ര്‍​തോ​ട്ട​ത്തി​ല്‍ കു​ഴി​ച്ചി​ടു​ക​യാ​യി​രു​ന്നു.

വി​വാ​ഹ​ദി​വ​സം ന​ല്‍​കി​യ 96 പ​വ​നു​ള്‍​പ്പെ​ടെ 100 പ​വ​നോ​ളം സ്വ​ര്‍​ണ​മാ​ണ് ഉ​ത്ര​യു​ടെ വീ​ട്ടു​കാ​ര്‍ ന​ല്‍​കി​യി​രു​ന്ന​ത്. ഇ​തി​ല്‍​നി​ന്ന് 21 പ​വ​ന്‍ ഉ​ത്ര​യു​ടെ വീ​ട്ടു​കാ​ര്‍ പ​ണ​യം വ​ച്ചു പ​ണം സൂ​ര​ജി​ന്‍റെ അ​ച്ഛ​നു വാ​ഹ​നം വാ​ങ്ങാ​നാ​യി ഏ​ല്പി​ച്ചു. 10 പ​വ​ന്‍ ബാ​ങ്ക് ലോ​ക്ക​റി​ലും ആ​റു പ​വ​ന്‍ അ​തേ ബാ​ങ്കി​ല്‍ പ​ണ​യം വ​ച്ച നി​ല​യി​ലും ക​ണ്ടെ​ത്തി.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News