സോണിയാജി ഒപ്പമുണ്ട്’; അവസാന ശ്വാസം വരെ കോൺഗ്രസുകാരനായി തുടരുമെന്ന് കെ.വി. തോമസ്

0

തിരുവനന്തപുരം: തനിക്ക് സോണിയാ ഗാന്ധിയുടെ പിന്തുണയുണ്ടെന്നും, നടപടി എന്തായാലും കോൺഗ്രസിൽ തുടരുമെന്നും കെ വി തോമസ് . തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കുക എന്ന അജണ്ട കെ സുധാകരൻ നടപ്പാക്കുകയാണെന്നും കെ വി തോമസ് ആരോപിച്ചു. തനിക്ക് അനധികൃത സ്വത്തുണ്ടായെന്ന് എപ്പോൾ കണ്ടു പിടിച്ചുവെന്നും നാല് അന്വേഷണത്തിൽ കണ്ടെത്താത്ത കാര്യം സുധാകരൻ എങ്ങനെ കണ്ടെത്തിയെന്നും കെ വി തോമസ് ചോദിച്ചു.

കെ വി തോമസ് പാർട്ടിയിൽ ഉണ്ടോ എന്ന് തീരുമാനിക്കേണ്ടത് കെ സുധാകരനല്ല. സുധാകരനല്ല കോൺഗ്രസ്. സിപിഎമ്മിൽ ചേരാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും കെ വി തോമസ് വ്യക്തമാക്കി. കെ സുധാകരൻ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് സെമിനാറിൽ പങ്കെടുത്തതെന്നും സുധാകരൻ ഇപ്പോഴാണ് കോൺഗ്രസ്സായതെന്നും കെ വി തോമസ് കഴിഞ്ഞ ദിവസവും കുറ്റപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here