Wednesday, September 23, 2020

സോണിയാ ഗാന്ധി ചുമതല ഒഴിയുന്നു; എകെ ആൻ്റണി എഐസിസി പ്രസിഡൻ്റാകുമോ? സാധ്യതകൾ ഇങ്ങനെ

Must Read

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്. ഇതില്‍ 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്.ഇതില്‍ 412 പേരുടെ ഉറവിടം അറിയില്ല. 40382...

ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു

ഉത്തര്‍പ്രദേശ് : ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു. ഉത്തര്‍പ്രദേശിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവും അരങ്ങേറിയത്. ഭാര്യ...

രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്​ രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍. ​സസ്​പെന്‍ഷനിലായ എട്ട്​ പ്രതിപക്ഷ അംഗങ്ങളോട്​...

ന്യൂഡൽഹി: കോൺഗ്രസിന് സ്ഥിരം അധ്യക്ഷനെ വേണമെന്ന ആവശ്യം നാളെ ചേരുന്ന പ്രവർത്തക സമിതി യോഗത്തിൽ ചർച്ച ചെയ്യാനിരിക്കെ സോണിയാ ഗാന്ധി ഇടക്കാല പ്രസിഡൻ്റ് സ്ഥാനം ഒഴിയുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്കയും പാർട്ടി പ്രസിഡൻ്റാകാൻ ഇല്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ സോണിയാ ഗാന്ധി തന്നെ സ്ഥിരം പാർട്ടി അധ്യക്ഷയായി തുടരണമെന്ന ആവശ്യമാണ് ശക്തമായിട്ടുണ്ട്.

രാജ്യം കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ പ്രധാന പ്രതിപക്ഷ കക്ഷിയെന്ന നിലയിൽ കോൺഗ്രസിനെ നയിക്കാൻ ശക്തമായ നേതൃത്വം ഉണ്ടാകണമെന്നതാണ് സോണിയാ ഗാന്ധി സ്ഥിരം അധ്യക്ഷ സ്ഥാനത്ത് വേണമെന്ന ഒരു വിഭാഗം നേതാക്കളുടെ ആവശ്യത്തിന് പിന്നിൽ. എന്നാൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സോണിയ തയ്യാറാകില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. നേതൃത്വത്തിലേക്ക് വരാൻ മാനസീകമായി എതിർപ്പില്ലെങ്കിലും പദവി ഏറ്റെടുക്കാൻ ആരോഗ്യനില തടസമാണെന്ന കാര്യം ഇവർ വിശ്വസ്തരെ അറിയിച്ചു കഴിഞ്ഞു. സോണിയാ ഗാന്ധി ഏറെ താമസിയാതെ പാർട്ടിയുടെ ഇടക്കാല അധ്യക്ഷ സ്ഥാനമൊഴിയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇത് വ്യക്തമാക്കിയാണ് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് പാർട്ടിക്ക് അധ്യക്ഷനുണ്ടാകണമെന്ന് ഒരാഴ്ച മുമ്പേ രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടത്. പ്രിയങ്കയും ഇതിനെ പിന്തുണച്ചിരുന്നു.

മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗിൻ്റെയും സീനിയർ പ്രവർത്തക സമിതി അംഗം എ കെ ആൻ്റണിയുടെയും പേരുകളാണ് അധ്യക്ഷ പദവിയിലേക്ക് പ്രധാനമായി പാർട്ടി നേതാക്കൾ പരിഗണിക്കുന്നത്. ഇതു സംബന്ധിച്ച് അനൗദ്യോഗിക ചർച്ചകൾ പുരോഗമിച്ചു കഴിഞ്ഞു. ഭരണാധികാരിയെന്ന നിലയിൽ മൻമോഹൻ സിംഗ് കഴിവുതെളിയിച്ചിട്ടുണ്ടെങ്കിലും സംഘാടകൻ എന്ന നിലയിൽ എത്രത്തോളം വിജയിക്കുമെന്ന സംശയം ചില നേതാക്കൾക്കുണ്ട്. പാർട്ടി അധ്യക്ഷ പദവി ഏറ്റെടുക്കാൻ മൻമോഹൻ സിംഗിന് താൽപര്യം കുറവാണെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നു.

മുതിർന്ന നേതാവെന്ന നിലയിൽ എകെ ആൻ്റണി എഐസിസി പ്രസിഡൻ്റാകാനാണ് സാധ്യത. ആൻ്റണി നേതാക്കൾക്കെല്ലാം സ്വീകാര്യനാണ്. മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയെന്ന നിലയിൽ നേടിയെടുത്ത ക്ലീൻ ഇമേജും ആൻ്റണിയെ ശക്തനാക്കുന്നു. വിവിധ സംസ്ഥാനങ്ങളിലെ പാർട്ടി കാര്യങ്ങൾ നിരന്തരം കൈകാര്യം ചെയ്യുന്നതിന് മേൽനോട്ടം വഹിക്കുന്നതിനാൽ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വരാൻ സർവ്വഥായോഗ്യൻ അദ്ദേഹമാണെന്ന ചർച്ചകളാണ് മുന്നേറുന്നത്. പാർട്ടിയിലെ മറ്റു നേതാക്കളുമായി അഭിപ്രായ വ്യത്യാസമില്ലെന്നതും ആൻ്റണിയ്ക്ക് അനുകൂലമാണ്. അധ്യക്ഷ പദവി ആൻണി ആഗ്രഹിക്കുന്നില്ലെങ്കിലും വ്യാപകമായി അംഗീകാരമുള്ള മറ്റൊരു നേതാവില്ലാത്തതിനാൽ ഏറ്റെടുക്കേണ്ടി വരാനാണ് സാധ്യത.

അതേ സമയം പാർട്ടി അധ്യക്ഷ പദവി സംബന്ധിച്ച് നാളെ തന്നെ തീരുമാനം ഉണ്ടാകണമെന്ന നിലപാടിലാണ് ഭൂരിപക്ഷം നേതാക്കളും. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഉപസമിതിയെ ചുമതലപ്പെടുത്തുന്നതും ആലോചനയിലുണ്ട്.

കോൺഗ്രസിന് പൂർണ്ണസമയ നേതൃത്വവും അടിമുടി മാറ്റവും ആവശ്യപ്പെട്ട് മുതിർന്ന 23 നേതാക്കൾ ഇടക്കാല പ്രസിഡൻ്റ് സോണിയാ ഗാന്ധിക്ക് കത്ത് നൽകിയിരുന്ന സാഹചര്യത്തിലാണ് ചർച്ചകൾ പുതിയ വഴിത്തിരിവിൽ എത്തിയിരിക്കുന്നത്.

കഴിഞ്ഞ കാലങ്ങളിലെ പാർട്ടിയുടെ തോൽവിയിൽ തുറന്ന മനസ്സോടെ പഠിക്കണമെന്നും കത്തില്‍ പറയുന്നു. ആരെങ്കിലും ഒരാളുടെ മാത്രം കുഴപ്പം കൊണ്ടല്ല പാർട്ടിക്ക് മുന്നേറാൻ കഴിയാഞ്ഞതെന്നാണ് നേതാക്കളുടെ അഭിപ്രായം. കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേ അഭിപ്രായം സ്വരൂപിക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. നിരവധി അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും പ്രയോജനപ്പെടുത്താൻ കഴിയാത്തത് കൂട്ടായ ആലോചനയും പ്രവർത്തനവും ഇല്ലാത്തതുമാണെന്ന് ഇവർക്ക് ആക്ഷേപമുണ്ട്.

മധ്യപ്രദേശിൽ സംസ്ഥാനഭരണം ലഭിച്ചിട്ടും അത് നഷ്ടമാക്കിയത് സംഘടനാ സംവിധാനത്തിലെ പോരായ്മായി നേതാക്കൾ വിലയിരുത്തുന്നു. രാജസ്ഥാനിലേതുപോലെ നേത്യത്വം മധ്യപ്രദേശ് കോൺഗ്രസ് ഘടകത്തിന് വേണ്ട പിന്തുണയും മാർഗ നിർദേശവും നൽകിയിരുന്നെങ്കിൽ ബിജെപിയിലേക്ക് പാർട്ടിയിൽ നിന്ന് ഒഴുക്ക് ഉണ്ടാകില്ലായിരുന്നുവെന്ന് തഴയപ്പെട്ട ചില കേന്ദ്ര നേതാക്കൾക്ക് അഭിപ്രായമുണ്ട്.

ആറ് ആവശ്യങ്ങളാണ് കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംഘടന തെരഞ്ഞെടുപ്പ് സുതാര്യമാക്കാൻ സ്വതന്ത്ര്യ അതോറിറ്റി വേണം. ഭരണഘടന പ്രകാരം എഐസിസി വരെ തെരഞ്ഞെടുപ്പ് നടത്തണമെന്നും പാർട്ടി വിട്ടവരെ തിരിച്ചെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. പാർലമെന്‍റി ബോർഡ് രൂപീകരിക്കണം എന്നാവശ്യവും നേതാക്കൾ കത്തിൽ ഉന്നയിക്കുന്നുണ്ട്. എഐസിസിയിലും പിസിസിയിലും മുഴുവൻ സമയ അധ്യക്ഷൻ വേണം എന്നാണ് മറ്റൊരു പ്രധാന ആവശ്യം.

English summary

Sonia Gandhi to step down as caretaker president Rahul Gandhi and Priyanka have repeatedly stated that they do not want to be the party president.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്. ഇതില്‍ 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്.ഇതില്‍ 412 പേരുടെ ഉറവിടം അറിയില്ല. 40382...

ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു

ഉത്തര്‍പ്രദേശ് : ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു. ഉത്തര്‍പ്രദേശിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവും അരങ്ങേറിയത്. ഭാര്യ വീണ്ടും ജന്മംനല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് തെറ്റിദ്ധരിച്ചാണ് ഭര്‍ത്താവ്...

രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്​ രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍. ​സസ്​പെന്‍ഷനിലായ എട്ട്​ പ്രതിപക്ഷ അംഗങ്ങളോട്​ ഐക്യദാള്‍ഢ്യം പ്രഖ്യാപിച്ച്‌​ ഇന്ന്​ നിരാഹാര സമരം...

ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ബംഗളൂരു: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. മയക്കുമരുന്ന് കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ വിവേക് ഒബ്‌റോയിയുടെ ബന്ധുവും പ്രമുഖ പരിപാടികളുടെ സംഘാടകനുമായ...

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സമാജ് വാദി പാര്‍ട്ടി

ലഖ്നൗ: വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സമാജ് വാദി പാര്‍ട്ടി (എസ്‌പി)യുടെ പ്രഖ്യാപനം. ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിക്ക് പിന്തുണ നല്‍കുമെന്നും അറിയിച്ചു. സമാജ് വാദി പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പിന്തുണ...

More News