Monday, January 24, 2022

കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ജി-23 നേതാക്കൾക്കെതിരേ വിമർശനവുമായി സോണിയാ ഗാന്ധി

Must Read

കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ജി-23 നേതാക്കൾക്കെതിരേ വിമർശനവുമായി സോണിയാ ഗാന്ധി. പാർട്ടിയിൽ അച്ചടക്കവും ആത്മനിയന്ത്രണവും ആവശ്യമാണെന്ന് പറഞ്ഞ അവർ, തന്നോട് പറയാനുള്ള കാര്യങ്ങൾ നേരിട്ട് പറയണമെന്നും മാധ്യമങ്ങളിലൂടെയല്ല ഇക്കാര്യങ്ങൾ അറിയിക്കേണ്ടതെന്നും പറഞ്ഞു. കോൺഗ്രസിന്റെ മുഴുവൻ സമയ പ്രസിഡന്റാണെന്നും പാർട്ടിയുടെ കടിഞ്ഞാൽ തന്റെ കൈയിലാണെന്നും യോഗത്തിൽ അവർ വ്യക്തമാക്കി.

കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന്റ ആമുഖ പ്രസംഗത്തിലാണ് സോണിയാ ഗാന്ധി തിരുത്തൽ വാദി നേതാക്കൾക്കെതിരേ ശക്തമായി ആഞ്ഞടിച്ചത്. പാർട്ടിയിൽ അച്ചടക്കവും ഐക്യവും ആത്മനിയന്ത്രണവും ആവശ്യമാണ്. നേതാക്കൾ ഒന്നടങ്കം പാർട്ടിയുടെ പുനഃസംഘടന ആവശ്യപ്പെടുന്നുണ്ട്. എന്നാൽ പുനഃസംഘടന സാധ്യതമാകണമെങ്കിൽ ഐക്യം വേണമെന്നും സോണിയ ഗാന്ധി ജി-23 നേതാക്കളെ ഓർമിപ്പിച്ചു.

സത്യന്ധവും സ്വതന്ത്രവുമായ ചർച്ചകളാണ് നടക്കേണ്ടത്. തന്നോട് പറയാനുള്ള കാര്യങ്ങൾ നേരിട്ട് പറയണം. അല്ലാതെ മാധ്യമങ്ങളിലൂടെയല്ല ഇക്കാര്യങ്ങൾ അറിയിക്കേണ്ടത്. പ്രവർത്തക സമിതിയിലുണ്ടായ തീരുമാനമോ, ധാരണയോ ആയിരിക്കണം പാർട്ടിക്ക് പുറത്ത് പറയേണ്ടത്. അല്ലാതെ നേതാക്കൾ തോന്നുപടിയുള്ള പ്രതികരണങ്ങൾ നടത്തരുത്.

പാർട്ടിയുടെ ഇടക്കാല അധ്യക്ഷയാണെങ്കിലും മുഴുവൻ സമയ അധ്യക്ഷയായാണ് പ്രവർത്തിക്കുന്നതെന്നും അവർ പറഞ്ഞു. പാർട്ടിക്ക് ഒരു അധ്യക്ഷൻ വേണമെന്ന് പലനേതാക്കളും ആഗ്രഹിക്കുന്നുണ്ട്. അക്കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നും സോണിയ കൂട്ടിച്ചേർത്തു. പാർട്ടിയിൽ നേതൃമാറ്റം വേണമെന്നും സംഘടനാ തലത്തിൽ അഴിച്ചുപണി ആവശ്യമാണെന്നും ജി-23 നേതാക്കൾ ആവശ്യം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് സോണിയാ ഗന്ധിയുടെ പ്രഖ്യാപനം.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News