Sunday, October 17, 2021

വൃദ്ധ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ മകനെ കാല്‍നൂറ്റാണ്ടിനുശേഷം ഇരട്ട ജീവപര്യന്തം തടവിനും 30,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു

Must Read

കാസര്‍ഗോഡ്: വൃദ്ധ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ മകനെ കാല്‍നൂറ്റാണ്ടിനുശേഷം ഇരട്ട ജീവപര്യന്തം തടവിനും 30,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയിലെ തലക്കള കൊമ്മയിലെ സദാശിവ (51)യ്ക്കാണ് കാസര്‍ഗോഡ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്.

കൊമ്മയിലെ മാങ്കു മൂല്യ, ഭാര്യ ലക്ഷ്മി എന്നിവരെ മഴുകൊണ്ട് കഴുത്തിന് വെട്ടിയാണ് കൊലപ്പെടുത്തിയത്. 1993 മാര്‍ച്ച് 22 നായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവസമയത്ത് സദാശിവക്ക് 25 വയസായിരുന്നു പ്രായം. അന്നത്തെ കുമ്പള എസ്‌ഐ എം.വി. മജീദാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യുഷന് വേണ്ടി പി. രാഘവന്‍ ഹാജരായി.

Leave a Reply

Latest News

ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ബോർഡിലേക്ക് നിലവിലുള്ള ഒൻപത് അംഗങ്ങളടക്കം 11 പേരെ തിരഞ്ഞെടുത്തു

നിലവിലെ ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയും ബോർഡ് അംഗം സ്വാമി ശിവസ്വരൂപാനന്ദയും പരാജയപ്പെട്ടു. സ്വാമി ശുഭാംഗാനന്ദയും സ്വാമി സച്ചിദാനന്ദയുമാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർ.ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി...

More News