Thursday, September 23, 2021

ഭാര്യയുടെ അമ്മയെ മൺവെട്ടികൊണ്ട് തലയിൽ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിയായ മരുമകനെ അറസ്റ്റുചെയ്തു

Must Read

വിഴിഞ്ഞം: ഭാര്യയുടെ അമ്മയെ മൺവെട്ടികൊണ്ട് തലയിൽ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിയായ മരുമകനെ അറസ്റ്റുചെയ്തു. തമിഴ്‌നാട് കന്യാകുമാരി സ്വദേശി ബെനിറ്റോ(43)യെയാണ് അറസ്റ്റുചെയ്തത്. ഇയാളുടെ ഭാര്യയുടെ അമ്മയായ ജമിൽഡയെയാണ് മൺവെട്ടികൊണ്ട് ആക്രമിച്ചത്. തലയ്ക്കു സാരമായി പരിക്കേറ്റ ഇവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

ഓഗസ്റ്റ് 22-നായിരുന്നു സംഭവം.

മദ്യപാനിയായ ബെനിറ്റോയുടെ ഭാര്യ പിണങ്ങിപോകാൻ കാരണം ജമിൽഡയാണെന്ന് ആരോപിച്ചാണ് ഇയാൾ ജമിൽഡയെ വെട്ടിപ്പരിക്കേൽപ്പിച്ചതെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. സംഭവത്തിനു ശേഷം ഇയാൾ ഒളിവിലായിരുന്നു.

വിഴിഞ്ഞം ഇൻസ്‌പെക്ടർ പ്രജീഷ് ശശി, എസ്.ഐ.മാരായ കെ.എൽ.സമ്പത്ത്, വിനോദ്, സി.പി.ഒ.മാരായ അജികുമാർ, കൃഷ്ണകുമാർ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റുചെയ്തത്. പ്രതിയെ റിമാൻഡുചെയ്തു.

Leave a Reply

Latest News

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു . താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ...

More News