കൊച്ചി: ഇരുമ്പനത്ത് മകൻ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി. മഠത്തിൽപറമ്പിൽ വീട്ടിൽ കരുണാകരൻ ആണ് മരിച്ചത്. മകൻ അമൽ എന്ന അവിൻ കൃത്യത്തിന് ശേഷം പൊലീസിൽ കീഴടങ്ങി. മദ്യാപനത്തിനിടെയുണ്ടായ തർക്കം മൂത്താണ് കൊലപാതകത്തിൽ അവസാനിപ്പിച്ചത്. ഇന്നലെ രാത്രി എട്ടോടെ ഇരുവരും തർക്കം ആരംഭിച്ചിരുന്നു.
പുലർച്ചെ ഭാര്യയാണ് കരുണാകരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടെ മൂത്ത മകനെ വിവരം അറിയിക്കുകയായിരുന്നു. തർക്കമുണ്ടായപ്പോൾ വടി കൊണ്ട് അച്ഛനെ തലക്കടിച്ചെന്നും കൊലപ്പെടുത്താൻ വേണ്ടി ചെയ്തതല്ലെന്നും അമൽ പൊലീസിനോട് പറഞ്ഞു. ഇരുമ്പനം പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി.