Sunday, September 19, 2021

ആരെങ്കിലും ഒന്നു രക്ഷിക്കൂ;പ്ലാസ്റ്റിക് ടിൻ അബദ്ധത്തിൽ തലയിൽ കുടുങ്ങിയ നായ ദിവസങ്ങളായി അലയുന്നു

Must Read

നെടുമ്പാശേരി ∙ പ്ലാസ്റ്റിക് ടിൻ അബദ്ധത്തിൽ തലയിൽ കുടുങ്ങിയ നായ ദിവസങ്ങളായി അലയുന്നു. പാറക്കടവ് പഞ്ചായത്തിലെ വട്ടപ്പറമ്പ് കവലയിലെ ഒരു തെരുവു നായയുടെ കഴുത്തിലാണു പ്ലാസ്റ്റിക്കിന്റെ മിഠായി ഭരണി കുടങ്ങിയത്. കവലയിലെ ചായക്കടയിൽ വരുന്നവരും ലോട്ടറി കച്ചവടക്കാരും മറ്റും ഭരണി ഊരിയെടുത്തു നായയെ രക്ഷിക്കാൻ പല പ്രാവശ്യം ശ്രമിച്ചെങ്കിലും നായ കുതറി മാറുന്നതിനാൽ കഴിയുന്നില്ല.

നായ മറ്റു നായ്ക്കൾക്കൊപ്പമാണു നടക്കുന്നതെന്നതും രക്ഷാ പ്രവർത്തനത്തിനു തടസ്സമാവുകയാണ്. കരിപ്പാശേരി, കോടുശേരി, എളവൂർ പരിസരങ്ങളിലും നായ കറങ്ങി നടക്കുന്നുണ്ട്. ഒരാഴ്ചയായി ടിൻ തലയിൽ കുടുങ്ങിയിട്ട്. ടിന്നിന്റെ അടി ഭാഗം നാട്ടുകാർ വെട്ടിമാറ്റിയതിനാൽ ശ്വസിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും തടസ്സമില്ല

Leave a Reply

Latest News

ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില...

More News