Tuesday, June 15, 2021

മറ്റാരോ പരീക്ഷ എഴുതി ഉത്തരക്കടലാസ് തിരുകി കയറ്റി; എംബിബിഎസ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ സംഭവത്തിൽ അന്വേഷണം അന്തിമഘട്ടത്തിലേക്ക്

Must Read

ചാ​ത്ത​ന്നൂ​ർ: എം​ബി​ബി​എ​സ് പ​രീ​ക്ഷ​യി​ൽ ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അന്വേഷണം അന്തിമഘട്ടത്തിലേക്ക്.
പോ​ലീ​സ്‌ സം​ഘം പ​രീ​ക്ഷാ​ഹാ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ഇ​ത് വി​ദ​ഗ്ദ പ​രി​ശോ​ധ​ന​യ്ക്കാ​യി സൈ​ബ​ർ സെ​ല്ലി​ന് ഉ​ട​ൻ കൈ​മാ​റു​മെ​ന്ന് ചാ​ത്ത​ന്നൂ​ർ എ​സി​പി വൈ.​നി​സാ​മു​ദീ​ൻ പ​റ​ഞ്ഞു. ആ​ൾ​മാ​റാ​ട്ട​ത്തി​ലും ക്ര​മ​ക്കേ​ടി​ലും ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഇ​ൻ​വി​ജി​ലേ​റ്റ​ർ​മാ​ർ​ക്ക് പ​ങ്കു​ണ്ടാ​കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.

മി​യ്യ​ണ്ണൂ​ർ അ​സീ​സി​യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ എം​ബി​ബി​എ​സ് പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ൽ മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ട​ത്തി​യ പാ​ർ​ട് (അ​ഡീ​ഷ​ണ​ൽ) പ​രീ​ക്ഷ എ​ഴു​തി​യ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സി​ലാ​ണ് തി​രി​മ​റി ന​ട​ന്ന​ത്. ഇ​വ​ർ​ക്ക് വേ​ണ്ടി മ​റ്റാ​രോ പ​രീ​ക്ഷ എ​ഴു​തി ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രു​കി ക​യ​റ്റി​യെ​ന്നാ​ണ് ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ക​ണ്ടെ​ത്ത​ൽ.

ഈ ​മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല ര​ണ്ട​ര വ​ർ​ഷ​ത്തേ​ക്ക് ഇ​വ​രെ ഡീ ​ബാ​ർ ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​സീ​സി​യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വൈ​സ് പ്രി​ൻ​സി​പ്പ​ലി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് പ്രാ​ഥ​മി​ക വി​വ​ര റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​ത്.

ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​വ​രു​ടെ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഉ​ൾ​പ്പെ​ടെ കു​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് തേ​ടി​യി​ട്ടു​ണ്ട്. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കു​ന്ന​തെ​ന്ന വി​വ​ര​മാ​ണ് പോ​ലീ​സി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​ത്.

ആ​ൾ​മാ​റാ​ട്ട​വും ക്ര​മ​ക്കേ​ടും ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രു അ​ധ്യാ​പ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ത്ഥി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മം ന​ട​ന്ന​താ​യും സം​ശ​യി​ക്കു​ന്നു​ണ്ട്. പ​രീ​ക്ഷ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ചീ​ഫ്, സൂ​പ്ര​ണ്ട്, ഇ​ൻ​വി​ജി​ലേ​റ്റ​ർ​മാ​ർ, അ​സീ​സി​യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​രീ​ക്ഷാ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് പോ​ലീ​സ്. ഇ​വ​രെ ചോ​ദ്യം ചെ​യ്താ​ൽ മാ​ത്ര​മേ കു​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​യൂ.

ആ​ൾ​മാ​റാ​ട്ട​വും ക്ര​മ​ക്കേ​ടും ന​ട​ന്ന എം​ബി​ബി​എ​സ് പാ​ർ​ട് (അ​ഡീ​ഷ​ണ​ൽ) പ​രീ​ക്ഷ​യി​ൽ ഈ ​ബാ​ച്ചി​ൽ പ​രീ​ക്ഷ എ​ഴു​തി​യ ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ് കാ​ണാ​താ​യി എ​ന്ന വി​വ​ര​വും പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്. ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​റി​യു​ന്നു

Leave a Reply

Latest News

ഒറ്റ ‍ഡോസിന് 16–18 കോടി രൂപയാണു വേണ്ടത്; ഈ മരുന്ന് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനും ആവശ്യമായ ചികിത്സ നൽകാനും സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: ഒറ്റ ‍ഡോസിന് 16–18 കോടി രൂപയാണു വേണ്ടത്. ഈ മരുന്ന് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനും ആവശ്യമായ ചികിത്സ നൽകാനും സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട്...

More News