Monday, April 12, 2021

കർഷകസമരത്തിന് ‘ജയ് ജവാൻ ജയ് കിസാൻ’ മുദ്രാവാക്യമുയർത്തി വിമുക്തഭടൻമാരുടെ ഐക്യദാർഢ്യം

Must Read

കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. 10,12 ക്ലാസുകളിലെ പരീക്ഷ നടത്തുന്നതിനെ...

ബന്ധു നിയമന വിവാദത്തില്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത കണ്ടെത്തിയ കെ ടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത കണ്ടെത്തിയ കെ ടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വജനപക്ഷപാതം,...

എസ്എസ്എൽസി വിദ്യാർഥികളുടെ ക്ലാസുകൾ അടുത്ത മാസം മുതൽ ഓൺലൈനായി ആരംഭിക്കും

കൊച്ചി: എസ്എസ്എൽസി വിദ്യാർഥികളുടെ ക്ലാസുകൾ അടുത്ത മാസം മുതൽ ഓൺലൈനായി ആരംഭിക്കും. തെരഞ്ഞെടുപ്പുഫലം വന്നശേഷമാകും ക്ലാസുകൾ തുടങ്ങുക. കോവിഡ് വ്യാപനം ‌വീണ്ടും ഉയർന്ന പശ്ചാതലത്തിലാണ് ക്ലാസുകൾ...

കൊല്ലം: കർഷകസമരത്തിന് ‘ജയ് ജവാൻ ജയ് കിസാൻ’ മുദ്രാവാക്യമുയർത്തി വിമുക്തഭടൻമാരുടെ ഐക്യദാർഢ്യം. കേരള വിമുക്തഭട കോർപറേഷൻ കെക്സ്‌കോൻ എംപ്ലോയീസ് യൂനിയൻ ഐ.എൻ.ടി.യു.സിയാണ് ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചത്. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ സംസ്ഥാന വർക്കിങ് പ്രസിഡൻറ് വടക്കേവിള ശശി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എ.ഷാനവാസ് ഖാൻ, യൂനിയൻ ഭാരവാഹികളായ ഗോപൻ കുറ്റിച്ചിറ, ഉമയനല്ലൂർ രവി, ഒ.ബി. രാജേഷ്, ശിവക്കുറുപ്പ്, ജയകൃഷ്ണൻ, മുരളി, ജോസ് എന്നിവർ സംസാരിച്ചു. ജീവനക്കാരെ സർക്കാർ കബളിപ്പിക്കുന്നു -ബിന്ദു കൃഷ്ണ കൊല്ലം: സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് രണ്ട് വർഷമായി ക്ഷാമബത്ത അനുവദിക്കാത്ത സർക്കാർ ധൂർത്തിന് ഒരു മൊറട്ടോറിയവും ഏർപ്പെടുത്തുന്നില്ലെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ. എൻ.ജി.ഒ അസോസിയേഷൻ കൊല്ലം ജില്ല കമ്മിറ്റി ക്ഷാമബത്ത കുടിശ്ശിക, ഇടക്കാലാശ്വാസം എന്നിവ ആവശ്യപ്പെട്ട് കലക്ടറേറ്റിന് മുമ്പിൽ നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ല പ്രസിഡൻറ് ജെ. സുനിൽ ജോസ് അധ്യക്ഷത വഹിച്ചു. എ.എം. ജാഫർ ഖാൻ, എസ്. സലിലകുമാരി, മധു പുതുമന, എസ്. വിനോദ്, എ. അജിലാൽ, ടി.ജി.എസ്. തരകൻ, ജി. ബിജിമോൻ, എച്ച്. നിസാം തുടങ്ങിയവർ സംസാരിച്ചു.

English summary

Solidarity of veterans for farmers’ struggle under the slogan ‘Jai Jawan Jai Kisan’

Leave a Reply

Latest News

യൂറോപ്പിലും ബ്രിട്ടനിലും കൊവിഡ് വാക്‌സിനായ കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ഉണ്ടായതുപോലെ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ ഇന്ത്യയിലും സംഭവിക്കാമെന്ന് വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിലെ പ്രൊഫസറായ ഡോ. ഗഗൻദീപ് കാംഗ്

യൂറോപ്പിലും ബ്രിട്ടനിലും കൊവിഡ് വാക്‌സിനായ കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ഉണ്ടായതുപോലെ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ ഇന്ത്യയിലും സംഭവിക്കാമെന്ന് വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിലെ പ്രൊഫസറായ ഡോ. ഗഗൻദീപ്...

More News