Friday, June 25, 2021

കൊറോണക്കാലത്ത് സാന്ത്വനമേകാൻ പ്രവർത്തനനിരതരായി ജയ് ഭാരത് കോളജിലെ സോഷ്യൽ വർക്ക് വിദ്യാര്‍ത്ഥികൾ

Must Read

പെരുമ്പാവൂർ: പെരുമ്പാവൂർ ജയ് ഭാരത് കോളേജിലെ എം എസ് ഡബ്ല്യു വിദ്യാര്‍ത്ഥികള്‍ കൊറോണ വർദ്ധിച്ചുവരുന്ന ഈയൊരു സാഹചര്യത്തിലും സ്വമേധയാ സന്നദ്ധ പ്രവർത്തനത്തിനായി കേരളത്തിലെ പല ജില്ലകളിലായി അവരുടെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തുന്നു. ഇതിന്റെ ഭാഗമായി കാലടി, കൊരട്ടി, വള്ളത്തോൾ, ചേരാനല്ലൂർ, വടക്കേക്കര, ചോറ്റാനിക്കര, നെന്മണിക്കര, കുത്തിയതോട് പഞ്ചായത്തുകളിലും പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിലും പാലാരിവട്ടം പോലീസിന്റെയും ഐഎംഎ യുടെയും നന്മ സഹായ സഹകരണ സംഘത്തിന്റെയും നേതൃത്വത്തിൽ നടക്കുന്ന എല്ലാ കോവിഡ് അനുബന്ധ പ്രവർത്തനങ്ങളിലും റിനൈ മെഡിസിറ്റിയിലും അമ്പലമുകൾ ബിപിസിഎൽ ആശുപത്രിയിലും വിദ്യാര്‍ത്ഥികള്‍ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. കമ്മ്യൂണിറ്റി കിച്ചൻ, വാർ റും, ടെലി കൗൺസിലിങ്, കോവിഡ് ഹെൽപ്പ് ഡെസ്ക് എന്നിവിടങ്ങളിലും ഒപ്പം തന്നെ കോവിഡ് രോഗികൾക്ക് ഭക്ഷണവും മരുന്നുകളും എത്തിച്ചു കൊടുക്കുന്നതിലും കൊവിഡ് കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയും ഇനിവരുന്ന മഴക്കാല പ്രതിരോധ- മാർഗ്ഗ നിർദ്ദേശങ്ങൾ അടങ്ങിയ ബോധവൽക്കരണ ക്ലാസ്സുകളിലും വിദ്യാര്‍ത്ഥികള്‍ അവരുടെ സാന്നിധ്യം ഉറപ്പു വരുത്തുന്നു. പോലീസിന്റെ നേതൃത്വത്തിൽ നടക്കുന്ന വാഹനപരിശോധനയിലും കോവിഡ് രോഗികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിലുമുളള വിദ്യാര്‍ത്ഥികളുടെ പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണ്. ലോക്ക് ഡൗൺ തുടർന്നുകൊണ്ടിരിക്കുന്ന ഈയൊരു അവസരത്തിലും റാപ്പിഡ് റെസ്പോൺസ് ടീമുമായി സഹകരിച്ചുകൊണ്ട് സോഷ്യൽ വർക്ക് വിദ്യാര്‍ത്ഥികള്‍ ചെയ്യുന്ന പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണ്. കിലയുടെ സഹകരണത്തോടെ ടെലി കൗൺസിലിങ്ങിൽ ട്രെയിനിങ്ങ് നേടിയ വിദ്യാർത്ഥികൾ ആരോഗ്യപ്രവർത്തകരുമായി ചേർന്ന് കൊറോണ ബാധിതരുടെയും അവരുടെ കുടുംബത്തിന്റെയും ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്നങ്ങൾ വിലയിരുത്തുകയും അതിനനുസൃതമായി ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിൽ ഊർജ്ജസ്വലരായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News