Friday, September 25, 2020

ജാനകിയമ്മയെ വീണ്ടും കൊലപ്പെടുത്തി സോഷ്യൽ മീഡിയ! എസ് ജാനകി മരിച്ചെന്ന് വാർത്ത പ്രചരിക്കുന്നത് മൂന്നാം തവണ

Must Read

M ഡ്രൈവ് പ്രൊഫഷണൽ’ – ബിഎംഡബ്ല്യു പുതിയ M3 സെഡാനും M4 കൂപ്പ മോഡൽ; സവിശേഷതകൾ അറിയാം

ബിഎംഡബ്ല്യുവിൻ്റെ പുതിയ M3 സെഡാനും M4 കൂപ്പയും. സമൂലമായി പുനർ‌രൂപകൽപ്പന ചെയ്ത ഫ്രണ്ട് എൻഡ്, പുതിയ സ്‌ട്രെയിറ്റ്-സിക്സ് പെട്രോൾ എഞ്ചിൻ, ഓൾ-വീൽ ഡ്രൈവ് ഓപ്ഷൻ എന്നിവയാണ്...

ജെയിംസ് ബോണ്ട് എസ്‌യുവി ലാൻഡ് റോവർ ഡിഫെൻഡർ 110 ഒക്ടോബറിൽ

പുതിയ ലാൻഡ് റോവർ ഡിഫെൻഡർ 110 എസ്‌യുവി ഒക്ടോബർ 15 ന് ഇന്ത്യയിൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് ജെഎൽആർ. വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നും താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഓൺലൈനായി...

“കർഷകനല്ലേ മാഡം ഒന്നു കളപറിക്കാൻ ഇറങ്ങിയതാ ” ലൂസിഫർ സിനിമയിലെ ഡയലോഗ് ജീവിതത്തിൽ പ്രാവർത്തികമാക്കി മോഹൻലാൽ

"കർഷകനല്ലേ മാഡം ഒന്നു കളപറിക്കാൻ ഇറങ്ങിയതാ " ലൂസിഫർ സിനിമയിലെ ഡയലോഗ് ജീവിതത്തിൽ പ്രാവർത്തികമാക്കി മോഹൻലാൽ.കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്ന് അര ഏക്കർ...

കൊച്ചി: സോഷ്യല്‍ മീഡിയ കൊലപാതകം അടുത്ത കാലത്ത് വളരെ അധികം സജീവമാണ്. പൂര്‍ണ ആരോഗ്യത്തോടെ നില്‍ക്കുന്ന പല സെലിബ്രിറ്റികളെയും ജീവനോട് കൊന്നിട്ടുണ്ട്. അക്കൂട്ടത്തിലെ ഇന്നത്തെ ഇരയാണ് ജാനകിയമ്മ.

കേട്ട പാതി കേള്‍ക്കാത്ത പാതി, ജാനകി അമ്മ വിടവാങ്ങി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. വാട്‌സാപ്പിലും ഫേസ്ബുക്കിലും ജാനകിയമ്മയ്ക്ക് ആദരാഞ്ജലികള്‍ അര്‍പിയ്ക്കുന്ന തിരക്കിലായിരുന്നു ചിലര്‍.

ജാനകിയുടെ ചിത്രത്തോടൊപ്പം ‘എസ് ജാനകിയമ്മ വിടവാങ്ങി, ഗാനകോകിലം എസ്. ജാനകിയമ്മക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ, പ്രണാമം’ എ​ന്നെഴുതിയായിരുന്നു പ്രചാരണം. ഞായറാഴ്ച ഉച്ചമുതലാണ് സമൂഹമാധ്യമങ്ങൾ വഴി ഈ വാർ‌ത്ത പ്രചരിച്ചത്.

പ്രശസ്ത വ്യക്തികൾ മരിച്ചുവെന്ന വ്യാജ പ്രചാരണം സമൂഹ മാധ്യമങ്ങളിൽ പലപ്പോഴായി ഉണ്ടാകാറുണ്ട്. സിനിമാ താരങ്ങളായ സലീം കുമാർ, മാമുക്കോയ, വി.കെ ശ്രീരാമൻ, സീരിയൽ താരം അനു ജോസഫ് എ​ന്നിവർ ഇത്തരം പ്രചാരണത്തിനു ഇരയായിട്ടുണ്ട്. തങ്ങൾ മരിച്ചിട്ടില്ലെന്നു പ്രസ്താവനയിറക്കാൻ ഇൗ താരങ്ങളെല്ലാം നിര്‍ബന്ധിതരാവുകയും ചെയ്തു.

ജാനകി അമ്മയെ കൊല്ലുന്നത് ഇത് മൂന്നാം തവണയാണ്. 2010 മെയ് മാസത്തില്‍ എസ് ജാനകി മരിച്ചു എന്നൊരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൊന്നുമല്ല, ആന്ധ്രജ്യോതി എന്ന പത്രത്തില്‍ അച്ചടിച്ച് തന്നെ. അന്ന് ചിരിച്ചുകൊണ്ടാണ് തെന്നിന്ത്യയുടെ പ്രിയപ്പെട്ട ജാനകിയമ്മ ഈ വാര്‍ത്തയോട് പ്രതികരിച്ചത്. പിറ്റേന്നത്തെ എഡിഷനില്‍ പത്രം തിരുത്ത് നല്‍കി മുഖം രക്ഷിച്ചു. പിന്നെ 2017ൽഎസ് ജാനകി സംഗീത ജീവിതം അവസാനിപ്പിച്ചു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ എസ് ജാനകി ജീവിതം അവസാനിപ്പിച്ചു എന്ന് പ്രചരിപ്പിച്ചു.

ഇപ്പോഴിതാ വീണ്ടും എസ് ജാനകി മരിച്ചോ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ വീണ്ടും പ്രചരിക്കുകയാണ്.

പ്രശസ്തയായ ചലച്ചിത്രപിന്നണിഗായികയാണ് എസ്. ജാനകി.1938 ഏപ്രില്‍ 23ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ ജനനം.മൂന്നാം വയസില്‍ സംഗീതം പഠിച്ചു തുടങ്ങി. പത്താം വയസില്‍ ശാസ്ത്രീയ സംഗീത പഠനം ആരംഭിച്ചു.പൈതി സ്വാമിയായിരുന്നു ഗുരു. ജാനകിയുടെ സംഗീത ജീവിതത്തിന് നിര്‍ണായക പങ്കുവഹിച്ചത് അമ്മാവന്‍ ഡോ. ചന്ദ്രശേഖര്‍ ആണ്.അദ്ധേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് സംഗീത പഠനത്തിനായി ജാനകി മദ്രാസിലേക്ക് പോവുന്നത്.

ആകാശവാണി ദേശീയ തലത്തില്‍ സംഘടിപ്പിച്ച ഗാന മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയതോടെയാണ് ജാനകി ശ്രദ്ധേയയാവുന്നത്.അതിനുശേഷം മദ്രാസിലെ എ.വി.എം സ്റ്റുഡിയോയില്‍ ജോലി ലഭിച്ചു. 1957ല്‍ 19ആം വയസില്‍ വിധിയിന്‍ വിളയാട്ട് എന്ന തമിഴ് സിനിമയില്‍ ടി. ചലപ്പതി റാവു ഈണം പകര്‍ന്ന ഗാനം ആലപിച്ചുകൊണ്ടാണ് ജാനകി ചലച്ചിത്രപിന്നണിഗാനരംഗത്തേക്ക് കടന്നു വരുന്നത്.

തെലുങ്ക് ചിത്രമായ എം.എല്‍.എല്‍ അവസരം ലഭിച്ചതിനുശേഷം ജാനകി തിരക്കുള്ള പിന്നണി ഗായികയായി. എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷാ ചിത്രങ്ങളിലും പാടിയിട്ടുള്ള ജാനകി ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, ഇംഗ്ലീഷ്, സംസ്‌കൃതം, കൊങ്ങിണി, തുളു, സൗരാഷ്ട്ര ബഡുഗ, ജര്‍മ്മന്‍ ഭാഷകളിലും പാടിയിട്ടുണ്ട്. വിവിധ ഭാഷകളിലായി ഇരുപതിനായിരത്തിലേറെ ഗാനങ്ങള്‍ ജാനകി ആലപിച്ചിട്ടുണ്ട് .

1200 പരം മലയാള സിനിമാ ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.സംഗീതത്തിന് ഭാഷ തടസ്സമല്ലെന്ന് ഓരോ പാട്ടുകളിലൂടെ ജാനകി തെളിയിച്ചുകൊണ്ടേയിരുന്നു.സംഗീതസംവിധായകന്‍ എം.എസ്. ബാബുരാജാണ് ജാനകിയെ മലയാളസനിമയിലേക്ക് കൊണ്ടുവരുന്നത്.കുട്ടികളുടെ സ്വരത്തില്‍ പാടുന്നതിനുള്ള സവിശേഷമായ കഴിവും ഈ ഗായികക്കുണ്ട്.

മലയാളത്തില്‍ ഇത്തരം ചില ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. തളിരിട്ട കിനാക്കള്‍ …(മൂടുപടം) വാസന്ത പഞ്ചമി നാളില്‍…(ഭാര്‍ഗ്ഗവി നിലയം) സൂര്യകാന്തീ..സൂര്യകാന്തീ ..(കാട്ടുതുളസി) മനിമുകിലെ…(കടത്തുകാരന്) കവിളത്ത് കണ്ണീര്‍ കണ്ടു…(അന്വേഷിച്ചു കണ്ടെത്തിയില്ല) താമരകുംപിളല്ലോ…(അന്വേഷിച്ചു കണ്ടെത്തിയില്ല) അവിടുന്നേന്‍ ഗാനം കേള്‍ക്കാന്‍…(പരീക്ഷ) എന്‍ പ്രാണ നായകനെ..(പരീക്ഷ)… കണ്ണില്‍ കണ്ണില്‍…(ഡേഞ്ചര്‍ ബിസ്‌കറ്റ്) താനേ തിരിഞ്ഞും മറിഞ്ഞും…(അമ്പലപ്രാവ് ) ഇന്നലെ നീയൊരു…(സ്ത്രീ) എന്നിവ മലയാളത്തില്‍ ജാനകി പാടിയ പാട്ടുകളില്‍ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പെടുന്നവയാണ്.

ഗായിക എന്നതിനു പുറമെ ജാനകി ഗാന രചനയും സംഗീതസംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.നിരവധി തമിഴ്, തെലുഗു ചിത്രങ്ങള്‍ക്കു വേണ്ടി അവര്‍ ഗാനങ്ങളെഴുതി. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നാലു തവണ് എസ്.ജാനകിക്ക് ലഭിച്ചു. 1976ല്‍ ഭപതിനാറു വയതിനിലേ എന്ന തമിഴ് ചിത്രത്തിലെ സിന്ദൂര പൂവേ… എന്നു തുടങ്ങുന്ന ഗാനത്തിനാണ് ആദ്യമായി ദേശീയപുരസ്‌കാരം ലഭിച്ചത്.

1980ല്‍ ഓപ്പോള്‍ എന്ന മലയാളചിത്രത്തിലെ ഏറ്റുമാനൂര്‍ അമ്പലത്തില്‍… എന്ന ഗാനത്തിനും 1984ല്‍ തെലുഗു ചിത്രമായ ഭസിതാര’യില്‍ വെന്നല്ലോ ഗോദാരി ആനന്ദം… എന്നു തുടങ്ങുന്ന ഗാനത്തിനും 1992ല്‍ തമിഴ് ചിത്രമായ ഭതേവര്‍മകനില്‍ ഇഞ്ചി ഇടിപ്പഴകാ… എന്നു തുടങ്ങുന്ന ഗാനത്തിനുമാണ് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചത്.

മികച്ച പിന്നണിഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് 14 തവണയും തമിഴ്‌നാട് സര്‍ക്കാരിന്റെ അവാര്‍ഡ് ഏഴു തവണയും ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് പത്തു തവണയും ലഭിച്ചിട്ടുണ്ട്.തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌ക്കാരം 1986ലും സുര്‍ സിംഗര്‍ അവാര്‍ഡ് 1987ലും കേരളത്തില്‍നിന്നും സിനിമാ ആര്‍ക്കൈവര്‍ അവാര്‍ഡ് 2002ലും സ്‌പെഷല്‍ ജൂറി സ്വരലയ യേശുദാസ് അവാര്‍ഡ് 2005ലും ലഭിച്ചു.എന്നാല്‍ 2013 ല്‍ ലഭിച്ച് പത്മഭൂഷന്‍ ഗായിക നിരസിച്ചു.

എസ് ജാനകിയുടെ സംഗീത ജീവിതത്തെ അടയാളപെടുത്തിയ ഗ്രന്ഥാമാണ് ‘എസ് .ജാനകി ആലാപനത്തില്‍ തേനും വയമ്പും’.ഭര്‍ത്താവ് പരേതനായ വി. രാമപ്രസാദ്.ഭര്‍ത്താവിന്റെ മരണശേഷം ജാനകി സിനിമ രംഗത്തുനിന്നും വിട്ടുനിന്നു.കൂടുതല്‍ സമയവും പ്രാര്‍ത്ഥനക്കായി ചെലവിടുന്ന അവര്‍ ഇടക്ക് ഭക്തിഗാന കാസെറ്റുകള്‍ക്കു വേണ്ടി പാടുന്നുണ്ട്. മകന്‍: മുരളീ കൃഷ്ണ. മരുമകള്‍; ഉമ.

English summary

Social media assassination has been very active in recent years. Many celebrities have been killed alive. Janakiyamma is the current victim of this

Previous articleചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ യുദ്ധവിമാനങ്ങളുമായി നിരീക്ഷണപ്പറക്കൽ;ശത്രുവിന്റെ പോര്‍വിമാനങ്ങളെയും ഹെലികോപ്റ്ററുകളെയും മിസൈലുകളെയും മിന്നല്‍ വേഗത്തില്‍ തകര്‍ക്കാന്‍ ശേഷിയുള്ള ‘ആകാശ്’ മിസൈലുകള്‍ അടങ്ങുന്ന പ്രതിരോധ കവചം തീർത്ത് ഇന്ത്യ
Next articleഒരു വര്‍ഷം മുമ്പ് കാസര്‍കോട്ടേക്ക് സ്ഥലം മാറിയ ആരോഗ്യവകുപ്പ് ജീവനക്കാരി തന്റെ കൈവശമുണ്ടായിരുന്ന ക്വാര്‍ട്ടേഴ്‌സ് ക്വാറന്റീനിലായിരുന്ന വ്യക്തിക്ക് അനധികൃതമായി താമസിക്കാന്‍ നല്‍കി; കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് സമുച്ചയത്തില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് ഒഴിഞ്ഞുകിടക്കുന്ന എഴുപതിലേറെ ക്വാര്‍ട്ടേഴ്‌സുകള്‍

Leave a Reply

Latest News

M ഡ്രൈവ് പ്രൊഫഷണൽ’ – ബിഎംഡബ്ല്യു പുതിയ M3 സെഡാനും M4 കൂപ്പ മോഡൽ; സവിശേഷതകൾ അറിയാം

ബിഎംഡബ്ല്യുവിൻ്റെ പുതിയ M3 സെഡാനും M4 കൂപ്പയും. സമൂലമായി പുനർ‌രൂപകൽപ്പന ചെയ്ത ഫ്രണ്ട് എൻഡ്, പുതിയ സ്‌ട്രെയിറ്റ്-സിക്സ് പെട്രോൾ എഞ്ചിൻ, ഓൾ-വീൽ ഡ്രൈവ് ഓപ്ഷൻ എന്നിവയാണ്...

ജെയിംസ് ബോണ്ട് എസ്‌യുവി ലാൻഡ് റോവർ ഡിഫെൻഡർ 110 ഒക്ടോബറിൽ

പുതിയ ലാൻഡ് റോവർ ഡിഫെൻഡർ 110 എസ്‌യുവി ഒക്ടോബർ 15 ന് ഇന്ത്യയിൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് ജെഎൽആർ. വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നും താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഓൺലൈനായി പ്രീ-ബുക്ക് ചെയ്യാം. ജെയിംസ് ബോണ്ട് എസ്‌യുവി എന്ന്...

“കർഷകനല്ലേ മാഡം ഒന്നു കളപറിക്കാൻ ഇറങ്ങിയതാ ” ലൂസിഫർ സിനിമയിലെ ഡയലോഗ് ജീവിതത്തിൽ പ്രാവർത്തികമാക്കി മോഹൻലാൽ

"കർഷകനല്ലേ മാഡം ഒന്നു കളപറിക്കാൻ ഇറങ്ങിയതാ " ലൂസിഫർ സിനിമയിലെ ഡയലോഗ് ജീവിതത്തിൽ പ്രാവർത്തികമാക്കി മോഹൻലാൽ.കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്ന് അര ഏക്കർ സ്ഥലത്താണ് മോഹന്‍ലാലിന്റെ കൃഷി പരീക്ഷണം. മണ്ണിനെ...

ഒടുവിൽ മാസ്ക് ഫോണും എത്തി

ബ്രിട്ടീഷ് സംരഭകനായ ഡീനോ ലാല്‍വാനിയുടെ ടെക് കബനിയായ ഹബ്ബിള്‍ കണക്ടഡ് പുതിയ മാസ്‌ക്‌ഫോണ്‍ അവതരിപ്പിച്ചു .മെഡിക്കല്‍-ഗ്രേഡ് N95 ഫില്‍റ്റര്‍ മാസ്കും വയര്‍ലെസ്സ് ഹെഡ്‍ഫോണും ചേര്‍ന്നതാണ് മാസ്ക്ഫോണ്‍.ടെക് കാര്യങ്ങളോട് താത്പര്യമുള്ളവരെ നോട്ടമിട്ടാണ് മാസ്ക്ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്.N95...

പുകപരിശോധന സര്‍ട്ടിഫിക്കറ്റ് അടുത്തമാസംമുതല്‍ മോട്ടോര്‍വാഹനവകുപ്പ് നല്‍കും

കൊച്ചി: പുകപരിശോധന സര്‍ട്ടിഫിക്കറ്റ് അടുത്തമാസംമുതല്‍ മോട്ടോര്‍വാഹനവകുപ്പ് നല്‍കും. പുകപരിശോധനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരുന്നതിനാലാണ് നടപടി. പുകപരിശോധന നിലവില്‍ നടക്കുന്നതു പോലെ പരിശോധനകേന്ദ്രങ്ങളില്‍ തുടരുകയും ബാക്കി നടപടികള്‍ ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കി മോട്ടോര്‍വാഹനവകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന...

More News