Sunday, September 19, 2021

ശ്രീ നാരായണ ഗുരുദേവ ജയന്തിയോട് അനുബന്ധിച്ച് പൂക്കൾ കൊണ്ട് ഗുരുദേവന്റെ ഛായചിത്രം ഒരുക്കി എസ് എൻ ഡി പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ

Must Read

ശ്രീ നാരായണ ഗുരുദേവ ജയന്തിയോട് അനുബന്ധിച്ച് പൂക്കൾ കൊണ്ട് ഗുരുദേവന്റെ ഛായചിത്രം ഒരുക്കി എസ് എൻ ഡി പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ .
പ്രശസ്ത കലാകാരൻ ഡാവിൻചി സുരേഷിന്റെ ആശയവും ആവിഷ്ക്കാരവുമാണ് ഈ ലോക ശ്രദ്ധ നേടുന്ന ഈ കലാസൃഷ്ടി.

60 അടി വലിപ്പമുണ്ട് പൂക്കളില്‍ തീര്‍ത്ത ഈ ശ്രീനാരായണഗുരുദേവന്റെ ഈ പൂചിത്രചിത്രത്തിന്

ഗുരുഭക്തനായ കണ്ണകി ഫ്ലവേഴ്സ് ഉടമ ഗിരീഷാണ് ഏകദ്ദേശം ഒരു ടൺ പൂക്കള്‍ സംഭാവനയായി നല്‍കിയത് …

കൊടുങ്ങല്ലൂര്‍ കായല്‍ തീരത്തുള്ള കേബീസ് ദര്‍ബാര്‍ കണ്‍വെൺഷന്‍ സെന്റെർ ഉടമ നസീര്‍ 3 ദിവസം ഇതിനു വേണ്ടി സൗജന്യമായി സ്ഥല സൗകര്യങ്ങൾ വിട്ടുനല്‍കി.

ഒരുപാട് പേരുടെ കൂട്ടായ്മയില്‍ ഗുരുദേവന്‍റെ ഭീമാകാര പൂചിത്രം പിറവിയെടുത്തു.
നിരവധി മീഡിയങ്ങളില്‍ ചിത്രങ്ങള്‍ ഒരുക്കുന്ന ഡാവിഞ്ചി സുരേഷിന്‍റെ എഴുപത്തി മൂന്നാമത്തെ മീഡിയമാണ് പൂക്കള്‍ കൊണ്ടുള്ള ഗുരുവിന്റെ ഛായാചിത്രം.

എട്ടു മണിക്കൂറോളം സമയം ചിലവഴിച്ച് വിവിധ തരം പൂക്കളിലാണ് ചിത്രമൊരിക്കയത് .
ക്യാമറാമാന്‍ പ്രജീഷ് ട്രാന്‍സ് മാജിക്ക് , സിംബാദ് , അലി ,എന്നിവര്‍ ആകാശ ദ്രിശ്യങ്ങള്‍ പകര്‍ത്തി.
പൂക്കളമൊരുക്കാന്‍ ഫെബി,ഷാഫി, ഇന്ദ്രജിത്ത് ,ഇന്ദുലേഖ , ദേവി , മിഥുന്‍ , റിയാസ് ദർബാർ എന്നിവര്‍ സഹായത്തിനും കൂടി .
എസ്. എൻ.ഡി.പി. യോഗം കൊടുങ്ങല്ലൂർ യൂണിയൻ സെക്രട്ടറി പി.കെ.രവീന്ദ്രൻ , യോഗം കൗൺസിലർ ബേബി റാം, യൂണിയൻ വൈസ് പ്രസിഡന്റ് ജയലക്ഷ്മി ടീച്ചർ,
ഡയറക്ടർ ബോർഡ് അംഗങ്ങൾ .
യൂണിയൻ കൗൺസിൽ അംഗങ്ങൾ . എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നല്കി.

ഓറഞ്ചു ചെണ്ടുമല്ലി , മഞ്ഞ ചെണ്ടുമല്ലി , മഞ്ഞ ജെമന്തി, വെള്ള ജെമന്തി, ചില്ലിറോസ് , അരളി , ചെത്തിപ്പൂ , വാടാമല്ലി എന്നീ പൂക്കള്‍ ആണ് ഉപയോഗിച്ചത്.

Leave a Reply

Latest News

‘തൊടരുത്, പറിക്കരുത്, മണക്കരുത്’ എന്ന തോട്ടങ്ങളിലെ പതിവ് നിയമം ഇവിടെ ബാധകമല്ല. ‘തൊടാം, പറിക്കാം, മണക്കാം’ എന്നാണ് ഷൗക്കത്തിന്റെ മുദ്രാവാക്യം; റോഡരികിലെ തോട്ടത്തിൽനിന്ന് സൗജന്യമായി വിഷമില്ലാത്ത കറിവേപ്പിലയെടുക്കാം

മലപ്പുറം: അടുക്കളയിൽനിന്ന് ഒരുദിവസംപോലും മാറ്റിനിർത്താനാവാത്ത ഇനമാണ് കറിവേപ്പില. ഭക്ഷണത്തിന് രുചിയും സുഗന്ധവും പകരാൻ മലയാളിക്ക് കറിവേപ്പില നിർബന്ധം. വീട്ടുവളപ്പിൽ സ്വന്തമായൊരു കറിവേപ്പുമരം വേണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. നട്ടാലും...

More News