Sunday, November 28, 2021

പെരിയാർ, പൂയംകുട്ടി, കുട്ടംപുഴ, കോതമംഗലം പുഴയിലും കുരൂർത്തോട് ഉൾപ്പെടെ ചെറുതും വലുതുമായ തോടുകൾ കരകവിഞ്ഞു

Must Read

കോതമംഗലം: പേമാരിയിൽ താലൂക്കിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലായി. എല്ലാ പഞ്ചായത്തിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ റവന്യൂ വകുപ്പ് നിർദേശം നൽകി. മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ, വെള്ളപ്പൊക്കഭീഷണി എന്നിവ മുമ്പുണ്ടായിരുന്ന പ്രദേശത്തും നിലനിൽക്കുന്ന സ്ഥലങ്ങളിലും ജാഗ്രതാ നിർദേശവും നോട്ടീസും നൽകി. ശനിയാഴ്ച രാവിലെ മുതൽ ഇടിമിന്നലോടെ അതിശക്തമായി പെയ്ത മഴ ഉച്ചയ്ക്കു ശേഷമാണ് കുറഞ്ഞത്.

പെരിയാർ, പൂയംകുട്ടി, കുട്ടംപുഴ, കോതമംഗലം പുഴയിലും കുരൂർത്തോട് ഉൾപ്പെടെ ചെറുതും വലുതുമായ തോടുകളും പലഭാഗത്തും കരകവിഞ്ഞു.നിരവധി കൃഷിയിടങ്ങളിൽ വെള്ളംകയറി.

കോതമംഗലം ടൗണിൽ തങ്കളം ജങ്ഷനിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇവിടെ എ.എം. റോഡും ബൈപാസ് റോഡും വെള്ളത്തിലായി.

മലയിൻകീഴ്-തൃക്കാരിയൂർ റോഡിൽ ബ്ലോക്ക് ഓഫിസിന് സമീപത്തും റോഡ് വെള്ളത്തിലായി. തൃക്കാരിയൂർ മുണ്ടുപാലത്തിന് സമീപം നെല്ലിക്കുഴിക്കുള്ള റോഡ് വൈകീട്ടോടെ വെള്ളംകയറി. കടകളിൽ വെള്ളം കയറുമെന്നായതോടെ വ്യാപാരികൾ സാധനസാമഗ്രികൾ മാറ്റുന്നതിന് മുന്നൊരുക്കമായി. പ്രദേശത്തെ ഏതാനും വീടുകളിലും വെള്ളംകയറി.

കുരൂർത്തോട് കരകവിഞ്ഞതോടെ തങ്കളം ജവഹർ കോളനിയിലെ റോഡിൽ വെള്ളം കയറി. ദേശീയപാതയിൽ കവളങ്ങാട് വെള്ളക്കെട്ട് രൂപപ്പെട്ടു. സമീപത്തെ തോട് നിറഞ്ഞാണ് വെള്ളം റോഡിലൂടെ ഒഴുകിയത്. വിവിധ പ്രദേശങ്ങളിലെ റോഡുകളിലും വെള്ളക്കെട്ട് ഉണ്ടായി. കുടമുണ്ട പാലത്തിലും വെള്ളംകയറി.

മണ്ണിടിച്ചിൽ ഭീഷണിയിൽ മലഞ്ചെരിവിൽ താമസിക്കുന്ന കുട്ടംപുഴ സത്രപ്പടി നാലുസെന്റ് കോളനിയിലെ 29, നേര്യമംഗലം 46 ഏക്കറിലെ 45, കീരംപാറ മുട്ടത്തുകണ്ടം 10, കടവൂരിൽ 65 കുടുംബങ്ങൾക്കും ജാഗ്രതാ നോട്ടീസ് നൽകി. ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്.

താലൂക്ക് ഓഫീസിൽ കൺട്രോൾ റൂം തുറന്നു. ഐ.ആർ.എസ്. (ഇൻസിഡന്റ് റെസ്പോൺസ് സ്കീം) ടീം പഞ്ചായത്തുകളിൽ പ്രവർത്തന സജ്ജമാക്കിയതായി തഹസിൽദാർ റേയ്ച്ചൽ കെ. വർഗീസ് പറഞ്ഞു. മഴക്കെടുതി നേരിടാൻ പോലീസ് സജ്ജമാണെന്ന്് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക്‌ അറിയിച്ചു.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News