Sunday, September 26, 2021

പ്രതിയെ പിടികൂടാനുള്ള ഓട്ടത്തിനിടെ വഴുതി വീണു; പോലീസുകാരൻ്റെ പല്ലു പോയി

Must Read

കൊട്ടാരക്കര:പ്രതിയെ പിടികൂടാൻ ഓടിയ പോലീസുകാരന് തെന്നിവീണ് പരിക്കേറ്റു. വാളകം ഔട്ട്പോസ്റ്റിലെ പോലീസ് ഓഫീസർ മധുസൂദനൻ പിള്ളയ്ക്കാണ് പരിക്കേറ്റത്. അമ്പലക്കര മാമ്പുഴ പള്ളിക്ക് സമീപമായിരുന്നു സംഭവം. പ്രതിയുടെ പിന്നാലെ ഓടുന്നതിനിടയിൽ കോൺക്രീറ്റിലെ പായലിൽ വഴുതി വീഴുകയായിരുന്നു. മുഖമടിച്ചുള്ള വീഴ്ചയിൽ രണ്ട് പല്ലുകൾ കൊഴിയുകയും മുഖത്തും ഇരുകൈകളിലും കാലിനും പരിക്കേൽക്കുകയും ചെയ്തു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയ അമ്പലക്കര സ്വദേശി ഷാജി ജോസിനെ പിടികൂടാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. ഷാജിയുടെ ബന്ധുക്കൾ കഴിഞ്ഞ ദിവസം കൊട്ടാരക്കര ഡിവൈ.എസ്.പി.ക്ക് പരാതി നൽകിയതിനെ തുടർന്നാണ് പോലീസ് എത്തിയത്.

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News