വാവ സുരേഷിന്റെ നിലയില്‍ നേരിയ പുരോഗതി

0

കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്നു മെഡിക്കല്‍ സംഘം.
സുരേഷിന്റെ ഹൃദയമിടിപ്പും രക്‌തസമ്മര്‍ദവും സാധാരണ നിലയിലേക്കെത്തി. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും പുരോഗതിയുണ്ട്‌. മരുന്നുകളോടു പ്രതികരിച്ചു തുടങ്ങിയത്‌ ആശാവഹമാണെന്ന്‌ ആശുപത്രി സൂപ്രണ്ട്‌ ഡോ.ടി.കെ. ജയകുമാര്‍ അറിയിച്ചു. വൈകിട്ടു പൊടിയരിക്കഞ്ഞി അരച്ചു നല്‍കി. എന്നാല്‍, അപകടനില പൂര്‍ണമായി തരണംചെയ്‌തിട്ടില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.
ആശുപത്രിയിലെത്തിക്കുമ്പോള്‍ അബോധാവസ്‌ഥയിലായിരുന്ന വാവ സുരേഷ്‌ മരുന്നുകളോടു കാര്യമായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍, ഇന്നലെ പുലര്‍ച്ചെ 2.15 നു സ്വയം ശ്വസിച്ചുതുടങ്ങി.
മരുന്നുകള്‍ ശരീരത്തില്‍ പ്രവര്‍ത്തിച്ചതിന്റെ ലക്ഷണമാണിതെന്ന്‌ ആശുപത്രി അധികൃതര്‍ പറഞ്ഞു. വെന്റിലേറ്റര്‍ സഹായം തുടരുകയാണെന്നും അവര്‍ അറിയിച്ചു.കുറിച്ചിയില്‍നിന്നു മൂര്‍ഖന്‍ പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ 31 നു വൈകിട്ട്‌ 4.30 നാണ്‌ വാവ സുരേഷിനു കടിയേറ്റത്‌.

Leave a Reply