Sunday, December 5, 2021

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ്

Must Read

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ്. 138.70 അടിയാണ് നിലവിലെ ജലനിരപ്പ്. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കുഞ്ഞതാണ് ജലനിരപ്പ് കുറയാൻ കാരണം. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​ല​നി​ര​പ്പ് 138.9 അ​ടി പി​ന്നി​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​ന​ത്തി​നു​ള്ളി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​യി​രു​ന്നു. ഇ​തു മൂ​ലം അ ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ഏ​റെ വ​ർ​ധി​ച്ചി​രി​ന്നു. ഡാ​മി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ച​തോ​ടെ സ്പി​ൽ​വേ​യു​ടെ എ​ട്ടു ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യി​രു​ന്നു. ആ​കെ 13 ഷ​ട്ട​റു​ക​ളാ​ണ് സ്പി​ൽ​വേ​യ്ക്കു​ള്ള​ത്.

മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ലെ ഒ​ന്നു​മു​ത​ൽ എ​ട്ടു​വ​രെ​യു​ള്ള ഷ​ട്ട​റു​ക​ളാ​ണ് 60 സെ​ന്‍റി​മീ​റ്റ​ർ വീ​തം തു​റ​ന്നി​രി​ക്കു​ന്ന​ത്. സെ​ക്ക​ൻ​ഡി​ൽ 3870 ഘ​ന​യ​ടി​യി​ലേ​റെ ജ​ലം പെ​രി​യാ​റി​ലേ​ക്കൊ​ഴു​ക്കു​ന്നു​ണ്ട്. 6175 ഘ​ന​യ​ടി വെ​ള്ള​മാ​ണ് ഡാ​മി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. 2305 ഘ​ന​യ​ടി വെ​ള്ള​മാ​ണ് ത​മി​ഴ്നാ​ട് കൊ​ണ്ടു​പോ​കു​ന്ന​ത്

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News