രാജ്യം കരയുമ്പോൾ പൊട്ടിച്ചിരിക്കുന്ന സ്ലീപ്പർ സെല്ലുകൾ;ഹെലികോപ്റ്റർ അപകടം ആഘോഷമാക്കി തീവ്രവാദികൾ

0

വ്യോമസേന ഹെലി കോപ്റ്റർ തകർന്ന് വീണ സംഭവത്തിൽ രാജ്യം ആശങ്കയുടെ മണിക്കൂറുകൾ പിന്നിടുകയാണ്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ ഹെലികോപ്ടറിൽ ഉണ്ടായിരുന്നവരുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് രാജ്യം ആകാംക്ഷയിലാണ്. അതേ സമയം അപകട വാർത്ത പുറത്ത് വന്നയുടൻ വിവിധ ചാനലുകളുടെ യൂട്യൂബ്, എഫ് ബി പേജുകളിൽ ആഘോഷം തീർക്കുകയാണ് ഒരു വിഭാഗം ആളുകൾ.

പ്രാദേശിക,ദേശീയ,അന്തർ ദേശീയ മാധ്യമങ്ങൾ വ്യത്യാസമില്ലാതെ വാർത്തകളിൽ ‘ചിരി’റിയാക്ഷൻ ഇട്ട് കൊണ്ടാണ് പ്രതികരണം.അന്തർദേശീയ മാധ്യമങ്ങളിൽ ആഹ്ലാദം പ്രകടിപ്പിച്ച് കമൻ്റുകളും, റിയാക്ഷനും ഇടുന്നതിൽ പാക്കിസ്ഥാൻ കാരാണ് കൂടുതൽ എങ്കിൽ, ദേശീയ മാധ്യമങ്ങളുടെ കമൻ്റ് ബോക്സിൽ ആഘോഷം തീർക്കുന്നത് മലയാളികളായ തീവ്രവാതികൾ.മലയാള വാർത്താ ചാനലുകളുടെ കമൻ്റ് ബോക്സിൽ നിറഞ്ഞാടുകയാണ് ഇവർ.

ബിപിൻ റാവത്ത് സംയുക്ത സൈനിക മേധാവിയായതോടെ കശ്മീരിലടക്കം ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു.കാശ്മീരിലെ ഇസ്ലാമിക ഭീകരവാദികളെ അടിച്ചമർത്തിയതിൽ, മലയാളികളായ തീവ്രവാദികൾക്ക് റാവത്തിനോടുള്ള എതിർപ്പും വിദ്വേഷവുമാണ് ഇവരുടെ പ്രതികരണങ്ങളിൽ പ്രതിഫലിക്കുന്നതെന്ന് വ്യക്തം. രാജ്യം വൻ സൈനിക ശക്തിയായി മാറാൻ ശ്രമിക്കുന്നതിനിടയിൽ ആണ് ഈ അപകടം നടന്നതെന്നും ശ്രദ്ധേയം.

മുൻപ് പുൽവാമ ഭീകരവാദി ആക്രമണത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിൽ സമാനമായ ആഹ്ലാദം ഇത്തരക്കാർ പ്രകടിപ്പിച്ചിരുന്നു. സൈന്യത്തെ അപകീർത്തിപ്പെടുത്തുന്നതും,രാജ്യ വിരുദ്ധവുമായ നിരവധി പോസ്റ്റുകൾ ഇവരുടെ പ്രൊഫൈലുകളിൽ കാണാം.

ഒറിജിനൽ പ്രൊഫൈലുകളിലും,ഫെയ്‌ക്ക് പ്രൊഫൈലിലും എത്തിയാണ് പരസ്യമായി
ഇന്ത്യാവിരുദ്ധത പ്രകടിപ്പിക്കുന്നത്.മലപ്പുറം,കണ്ണൂർ,പാലക്കാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇത്തരത്തിൽ ഹേറ്റ് ക്യാമ്പയിനിന് നേതൃത്വം നൽകുന്നത്.പാക്കിസ്ഥാൻ പ്രൊഫൈലുകാർക്ക് സന്തോഷം അറിയിക്കുന്ന ചില മലയാളികളുമുണ്ട്.

കേരളത്തിൽ ഐ.എസ്,ലക്ഷ്കറെ ,ഇന്ത്യൻ മുജാഹിദീൻ ഭീകരവാദികളെ പിന്തുണയ്‌ക്കുന്നവരും, ഇസ്ലാമിക ഭീകരവാദികളുടെ സ്ലീപ്പർ സെല്ലുകളായി പ്രവർത്തിക്കുന്നവരും ഉണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.

ഇന്ത്യയെ തകർക്കാൻ ചില വിദേശ രാജ്യങ്ങളിൽ നിന്നും ഭീകരവാദികൾക്ക് 200 കോടി രൂപയോളം എത്തിയതായി ഇന്റലിജൻസിന് വിവരമുണ്ട്. കരുനാഗപ്പള്ളി, മലപ്പുറം, കണ്ണൂർ,കോഴിക്കോട്,കൊച്ചി,എന്നീ ജില്ലകൾ കേന്ദ്രീകരിച്ചാണ് കേരളത്തിൽ പണം എത്തിയതെന്നും കേന്ദ്ര ഏജൻസികൾ കണ്ടെത്തിയതായാണ് സൂചന.

ഇതുമായി ബന്ധപ്പെട്ട് ED അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ ആണ് അപകട വാർത്തയും പുറത്തെത്തുന്നത്.അന്തിമയുദ്ധത്തിന് തയ്യാറെടുക്കാൻ ആഹ്വാനം ചെയ്ത് സമീപ ദിവസങ്ങളിൽ നിരവധി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സോഷ്യൽ മീഡിയ വഴി രംഗത്തെത്തിയിരുന്നു. ഭീകരവാദ പ്രവർത്തനങ്ങളും, രാജ്യ വിരുദ്ധ പ്രവർത്തനങ്ങളും കണക്കിലെടുത്ത് പോപ്പുലർ ഫ്രണ്ടിനെതിരെ കുരുക്ക് മുറുക്കുന്നതിന്റെ ഭാഗമായാണ് ED അന്വേഷണവും നടക്കുന്നത്.

EDക്കെതിരെ സോഷ്യൽ മീഡിയ വഴി അരിശം തീർക്കുന്നതിനിടയിൽ ആണ് ഹെലികോപ്റ്റർ അപകടം വാർത്തയിൽ നിറഞ്ഞത്.രാജ്യത്തിനും,സൈന്യത്തിനും പരസ്യ വെല്ലുവിളി ഉയർത്തുന്ന ഇത്തരം സ്ലീപ്പർ സെല്ലുകൾ സമീപ ഭാവിയിൽ ഉയർത്തിയേക്കാവുന്ന ഭീഷണി ചെറുതല്ല.

സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
മോശം കാലാവസ്ഥയോ, സാങ്കേതിക തകരാറോ ആവാം അപകട കാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. അതേ സമയം അട്ടിമറി സാധ്യതയും പരിശോധിച്ച് വരികയാണ്.
അട്ടിമറിക്കുള്ള സാധ്യത പ്രതിരോധ വിദഗ്ധർ തള്ളിക്കളയുന്നില്ല.

Leave a Reply