പാലക്കാട് ഇപ്പോള്‍ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നു മലമ്പുഴ ചെറാട് കൂമ്പാച്ചി മലയില്‍നിന്നു സൈന്യം രക്ഷപ്പെടുത്തിയ ബാബു. “കഴിഞ്ഞ ദിവസം രാത്രി നന്നായി ഉറങ്ങി. രാത്രി വീട്ടില്‍നിന്ന് കൊണ്ടുവന്ന ചപ്പാത്തിയും രാവിലെ ദോശയും കഴിച്ചു. കുഴപ്പമൊന്നുമില്ല, സുഖമായിരിക്കുന്നു. ശരീരവേദനയോ ബുദ്ധിമുട്ടുകളോ ഒന്നുമില്ല”- ജില്ലാ ആശുപത്രിയിലെ എമര്‍ജന്‍സി കെയര്‍ യൂണിറ്റില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ബാബുവിന്റെ ആദ്യ പ്രതികരണം ഇതായിരുന്നു.
46 മണിക്കൂറോളം ഭക്ഷണവും വെള്ളവുമില്ലാതെ മലയിടുക്കില്‍ ഒറ്റയ്ക്കു കഴിച്ചുകൂട്ടിയ ബാബുവിനു കൗണ്‍സിലിങ്ങും നല്‍കുന്നുണ്ട്. അപകടസമയത്ത് ബാബുവിന്റെ കാലില്‍ ഉണ്ടായ മുറിവ് ഉണങ്ങിത്തുടങ്ങി. എക്സ്റേ, തലയുടെയും ഹൃദയത്തിന്റെയും സി.ടി. സ്കാന്‍, രക്ത പരിശോധനകള്‍ എന്നിവ നടത്തി. ഇതിലൊന്നും പ്രശ്നങ്ങളില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി. . നിരീക്ഷണത്തില്‍ കഴിയുന്നതിനാല്‍ ബാബുവിന്റെ അടുത്തേക്ക് ബന്ധുക്കളെയല്ലാതെ മറ്റ് ആരെയും പ്രവേശിപ്പിക്കുന്നില്ല.മലയുടെ മുകളിലേക്ക് കയറവേ കാല് കല്ലില്‍ തട്ടിയാണ് അപകടമുണ്ടായതെന്ന് ആശുപത്രിയില്‍ കാണാനെത്തിയ ഉമ്മയോട് ബാബു പറഞ്ഞു. കൂടുതല്‍ അപകടം ഉണ്ടാകാതിരിക്കാന്‍ ഏറെനേരം പരിശ്രമിച്ച് പിടിച്ചുനിന്നു