Thursday, May 13, 2021

പതാക ദിനത്തിന്‍റെ ഭാഗമായി ഉയർത്തിയ പതാക ഭീഷണിപ്പെടുത്തി അഴിപ്പിച്ച നടപടി പ്രതിഷേധാർഹമാണന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ

Must Read

കോഴിക്കോട്: കാസർകോട് ചാനടുക്കത്ത് എസ്.കെ.എസ്.എസ്.എഫ് പതാക ദിനത്തിന്‍റെ ഭാഗമായി ഉയർത്തിയ പതാക ഭീഷണിപ്പെടുത്തി അഴിപ്പിച്ച നടപടി പ്രതിഷേധാർഹമാണന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി സത്താർ പന്തലൂരും പ്രസ്താവനയിൽ പറഞ്ഞു.

നിരവധി കാലങ്ങളായി സമാധാനപരമായി പ്രദേശത്ത് സംഘടന പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, മാന്യമല്ലാത്ത രീതിയിൽ ഇതിനെ കൈകാര്യം ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ രീതി അംഗീകരിക്കാൻ കഴിയില്ല. വിഷയം പരിഹരിക്കാൻ പൊലീസ് ചർച്ചക്ക് വിളിച്ച സാഹചര്യത്തിൽ പതാക പുനഃസ്ഥാപിക്കാൻ നടപടിയുണ്ടാവണമെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.

English summary

SKSSF state president Panakkad Hamidali Shihab Thangal also said that the action of threatening the flag hoisted as part of the flag day was objectionable.

Leave a Reply

Latest News

കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കില്‍ 50 ജീവനക്കാര്‍ക്ക് വൈറസ് ബാധ

ഹൈദരാബാദ്: കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കില്‍ 50 ജീവനക്കാര്‍ക്ക് വൈറസ് ബാധ. ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം...

More News