Monday, July 26, 2021

എസ് കെ എസ് എസ് എഫ് സഹചാരി സെന്റർ ഫണ്ട് ശേഖരണം ചെർക്കള മേഖലയിൽ തുടക്കമായി

Must Read


ചെർക്കള:
കാസർകോട് ജില്ലാ എസ് കെ എസ് എസ് എഫ് കമ്മിറ്റി ഉക്കിനട്ക് മെഡിക്കൽ കോളേജിന് സമീപം നിർമിക്കുന്ന സഹചാരി സെന്ററിന്റെ ഫണ്ട് ശേഖരണത്തിന് ചെർക്കള മേഖലയിൽ തുടക്കം കുറിച്ചു.
സംസ്ഥാന കൗൺസിലർ മൊയ്തു മൗലവിക്ക് കൈമാറി ചെർക്കള വലിയ ജമാഅത്ത് പ്രസിഡന്റ് കുദ്രൊളി ശാഫി ഹാജി ഉൽഘാടനം ചെയ്തു.
സി എച്ച് മുഹമ്മദ് കുഞ്ഞി ഹാജി, സി പി മൊയ്തു മൗലവി, യൂസുഫ് ദാരിമി, ബാസിത്ത് ചെർക്കള എന്നിവർ സമ്പന്തിച്ചു.
ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ഫണ്ട് ശേഖരണം മുഴുവൻ ശാഖകളിലും നടക്കും. ഫണ്ട് ശേഖരണം വൻവിജയമാകണമെന്ന് മേഖലാ നേതാക്കളായ ജമാൽ ദാരിമി, അബ്ദുല്ല ആലൂർ, അബൂ സാലിഹ് ഫൈസി എന്നിവർ അഭ്യർത്ഥിച്ചു.

Leave a Reply

Latest News

മൂന്നു പേരെ പുറത്താക്കി, രണ്ടു പേരെ തരംതാഴ്ത്തി, ഒരാളെ ഒരു വർഷത്തേക്ക് സസ്പെപെൻഡ് ചെയ്തു, ഏരിയ സെക്രട്ടറിയെ മാറ്റി;കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പെട്ടവർക്കെതിരെ കർശന നടപടിയുമായി സി.പി.എം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പെട്ടവർക്കെതിരെ കർശന നടപടിയുമായി സി.പി.എം. എട്ട് പേർക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചു. ഇന്ന് ചേർന്ന തൃശൂർ ജില്ലാ കമ്മിറ്റി...

More News