Thursday, July 29, 2021

സ്കാലീൻ ഷൈകൊകാൻ;അടച്ചിടുന്ന സ്ഥലങ്ങളിലെ അന്തരീക്ഷത്തിൽ വ്യാപിക്കാനിടയുള്ള കൊറോണ വൈറസിനെ നിർജീവമാക്കാൻ സാധിക്കുന്ന പുതിയ സാങ്കേതികവിദ്യ

Must Read

ദോഹ: കെട്ടിടങ്ങൾ, ഷോപ്പിങ് ​മാളുകൾ, ഓഫിസുകൾ തുടങ്ങി അടച്ചിടുന്ന സ്​ഥലങ്ങളിലെ അന്തരീക്ഷത്തിൽ വ്യാപിക്കാനിടയുള്ള കൊറോണ വൈറസിനെ നിർജീവമാക്കാൻ സാധിക്കുന്ന പുതിയ സാങ്കേതികവിദ്യയുമായി ഖത്തർ. വായുവിലെ വൈറസിനെയും അതിൻെറ വകഭേദങ്ങളെയും പൂർണമായും നിർജീവമാക്കാൻ സാധിക്കുന്ന ലോകത്തിലെ ആദ്യ ഉപകരണമാണിതെന്ന്​ നിർമാതാക്കൾ അവകാശപ്പെട്ടു.

അൽ മാജിദ് ഹോൾഡിങ്​ ഗ്രൂപ്പിൻെറ സഹോദര സ്​ഥാപനമായ അൽ മാജിദ് മെഡിടെക് ‘സ്​കാലീൻ ഷൈകൊകാൻ’ എന്ന പേരിട്ടിരിക്കുന്ന ഉപകരണം വികസിപ്പിച്ചെടുത്തത്. പ്രമുഖ ഇന്ത്യൻ ശാസ്​ത്രജ്്ഞനായ ഡാ. രാജ വിജയകുമാറാണ് ഈ സാങ്കേതികവിദ്യ കണ്ടെത്തിയത്. ഡെവ്ജിയോ-മിറ്റെർ ഗ്രൂപ്പുമായി ചേർന്നാണ് അൽ മാജിദ് മെഡിടെക് ഉപകരണം അവതരിപ്പിക്കുന്നത്.

അടച്ചിട്ട ഇടങ്ങളിലുള്ള കൊറോണ വൈറസിനെയും ഇൻഫ്ലുവൻസ വൈറസിനെയും 99.994 ശതമാനം നിർവീര്യമാക്കാൻ സ്​കാലീൻ ഷൈകൊകാൻ ഉപകരണത്തിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. കൊറോണ വൈറസിനെയും അതിൻെറ വകഭേദങ്ങളെയും നശിപ്പിക്കാൻ തക്ക ശേഷിയുള്ളതാണ് ഉപകരണമെന്നും കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഖത്തറിലെ ജനങ്ങൾക്കായി ‘സ്​കാലീൻ ഷൈകൊകാൻ’ ഉപകരണം അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും കമ്പനി പ്രതിനിധി അറിയിച്ചു.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News