കളിക്കുന്നതിനിടെ വീടിന് പിന്നിലെ എർത്തുകമ്പിയിൽ നിന്ന് ഷോക്കേറ്റ് ആറു വയസുകാരൻ മരിച്ചു

0

തിരുവനന്തപുരം; കളിക്കുന്നതിനിടെ വീടിന് പിന്നിലെ എർത്തുകമ്പിയിൽ നിന്ന് ഷോക്കേറ്റ് ആറു വയസുകാരൻ മരിച്ചു. വിതുര, തള്ളച്ചിറ കാവുവിള സ്വദേശി സുനിൽകുമാറിന്റെയും പ്രിയയുടെയും മകൻ സാരംഗ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.

വീടിനു പിന്നിൽ ഇരട്ട സഹോദരൻ സൗരവിനൊപ്പം കളിക്കുകയായിരുന്നു സാരം​ഗ്. ഇതിനിടയിലാണ് എർത്തുകമ്പയിൽ നിന്ന് സാരംഗിന് വൈദ്യുതാഘാതമേറ്റത്. സൗരവ് വിവരമറിയിച്ചതിനെ തുടർന്ന് വന്നു നോക്കിയ മാതാപിതാക്കൾ കണ്ടത് എർത്ത്കമ്പിയുടെ മുകളിൽ വീണ് കിടക്കുന്ന സാരം​ഗിനെയാണ്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ വിതുര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേമല തേമല കെവിഎൽപി സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിയായിരുന്നു.

Leave a Reply