Sunday, September 26, 2021

ആറുവയസ്സുള്ള പെൺകുട്ടിയെയും ഭർത്താവിനെയും ഉപേക്ഷിച്ച് രണ്ടുവർഷം മുൻപ് നാടുവിട്ട യുവതിയെ സുഹൃത്തിനൊപ്പം അറസ്റ്റ് ചെയ്തു

Must Read

പള്ളിക്കൽ: ആറുവയസ്സുള്ള പെൺകുട്ടിയെയും ഭർത്താവിനെയും ഉപേക്ഷിച്ച് രണ്ടുവർഷം മുൻപ് നാടുവിട്ട യുവതിയെ സുഹൃത്തിനൊപ്പം അറസ്റ്റ് ചെയ്തു. കിളിമാനൂർ അടയമൺ തൊളിക്കുഴി കൊച്ചുവിള വീട്ടിൽ നിസാം(35), ഒപ്പം താമസിച്ചിരുന്ന ഷംന(28)യുമാണ് അറസ്റ്റിലായത്.

2019 മേയ് 12-നാണ് ഷംനയെ കാണാനില്ലെന്ന പരാതി പള്ളിക്കൽ പോലീസ് സ്റ്റേഷനിൽ ലഭിച്ചത്. അന്വേഷണത്തിൽ ഇരുവരും ചേർന്ന് ഒളിച്ചോടിയതാണെന്ന് കണ്ടെത്തി. കേസ് രജിസ്റ്റർ ചെയ്ത പള്ളിക്കൽ പോലീസ് ഇരുവരെയും കുറിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. പാലക്കാട് ഒറ്റപ്പാലം പാലപ്പുറത്ത് ഇരുവരും വാടകയ്ക്കു താമസിക്കുന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ഒറ്റപ്പാലം പോലീസിന്റെ സഹായത്തോടെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഷംനയുടെ ഭർത്താവിനൊപ്പം ഗൾഫിൽ ജോലിചെയ്തിരുന്നയാളാണ് നിസാം. അതുവഴിയുള്ള പരിചയത്തിലൂടെ ഇരുവരും ഫോൺവിളി പതിവായി. തുടർന്ന് നിസാം അവധിക്കു നാട്ടിലെത്തിയതോടെ ഇരുവരും നാടുവിടുകയായിരുന്നു. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലും കോയമ്പത്തൂരിലും ഒളിവിൽ താമസിച്ച ശേഷമാണ് ഒറ്റപ്പാലത്ത് എത്തിയത്. പള്ളിക്കൽ എസ്.എച്ച്.ഒ. പി.ശ്രീജിത്ത്, എസ്.ഐ. എം.സഹിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് ചെയ്തത്.

Leave a Reply

Latest News

യുഎസ് ഇന്ത്യയ്ക്ക് പുരാതനമായ 157 അമൂല്യ കലാവസ്തുക്കൾ തിരിച്ചുനൽകി

യുഎസ് ഇന്ത്യയ്ക്ക് പുരാതനമായ 157 അമൂല്യ കലാവസ്തുക്കൾ തിരിച്ചുനൽകി . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിനിടെയാണ് ഇവ കൈമാറിയത്. അനധികൃത വ്യാപാരവും മോഷണവും സാംസ്കാരിക വസ്തുക്കളുടെ...

More News