നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്‍റെയടക്കം ആറു ഫോണുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

0

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്‍റെയടക്കം ആറു ഫോണുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. രജിസ്ട്രാർ ജനറലിന് ഫോണുകൾ കൈമാറി. അതേസമയം, കേസിൽ നിർണായകമെന്ന് പറഞ്ഞ ഒരു ഫോൺ കോടതിയിൽ ഹാജരാക്കിയിട്ടില്ല.

കേ​സി​നു പി​ന്നാ​ലെ ദി​ലീ​പ് സ്വ​ന്തം നി​ല​യ്ക്കു മും​ബൈ​ക്കു ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച ര​ണ്ടു ഫോ​ണു​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തി​രി​ച്ചെ​ത്തി​ച്ച​ത്. സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നു പി​ന്നാ​ലെ പു​റ​ത്തു​വ​ന്ന​തും അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യി​ല്‍ ഉ​ന്ന​യി​ച്ച​തു​മാ​യ കാ​ര്യ​ങ്ങ​ളി​ല്‍ ഫോ​ണ്‍ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്ന​തോ​ടെ ക​ഴി​യു​മെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് ക​രു​തു​ന്ന​ത്.

ഈ ​മൊ​ബൈ​ലു​ക​ള്‍ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ഏ​തു ഏ​ജ​ന്‍​സി​ക്കു ന​ല്‍​ക​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ കോ​ട​തി ഇ​ന്നു വ്യ​ക്ത​ത വ​രു​ത്തും. അ​തേ​സ​മ​യം, കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി ദി​ലീ​പി​നെ ക​സ്റ്റ​ഡി​യി​ൽ വ​ച്ച് ചോ​ദ്യം ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച്.

ഫോ​ണ്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​ലൂ​ടെ കേ​സി​നാ​സ്പ​ദ​മാ​യ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം വ്യ​ക്ത​മാ​ക്കി. ഇ​ങ്ങ​നെ വ​ന്നാ​ല്‍ തൊ​ട്ട​ടു​ത്ത നി​മി​ഷം കോ​ട​തി അ​നു​മ​തി​യോ​ടെ ക്രൈം​ബ്രാ​ഞ്ച് ദി​ലീ​പി​ന്‍റെ അ​റ​സ്റ്റി​ലേ​ക്ക് ക​ട​ക്കും. കേ​സി​ല്‍ ദി​ലീ​പി​ന്‍റെ ആ​വ​ശ്യ​ങ്ങ​ളെ കോ​ട​തി പ​രി​ഗ​ണി​ക്കാ​ത്ത​ത് നേ​ട്ട​മാ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം വി​ല​യി​രു​ത്തു​ന്ന​ത്.

അ​തേ​സ​മ​യം, സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ പ​റ​ഞ്ഞ ഭൂ​രി​ഭാ​ഗം കാ​ര്യ​ങ്ങ​ളി​ലും ഫോ​ണ്‍ പ​രി​ശോ​ധ​ന​യി​ലൂ​ടെ വ്യ​ക്ത​ത വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​തോ​ടൊ​പ്പം മാ​ഡം ആ​രാ​ണെ​ന്നു തെ​ളി​യി​ക്കു​ന്ന സൂ​ച​ന​ക​ളും ഈ ​ഫോ​ണു​ക​ളി​ല്‍ നി​ന്നു ല​ഭി​ക്കു​മെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് ക​രു​തു​ന്ന​ത്. ഫോ​ണ്‍ വി​ളി​ക​ള്‍, എ​സ്എം​എ​സ്, ചാ​റ്റിം​ഗ്, വീ​ഡി​യോ, ചി​ത്ര​ങ്ങ​ള്‍, കോ​ള്‍ റി​ക്കാ​ര്‍​ഡിം​ഗ് തു​ട​ങ്ങി​യ​വ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യേ​ക്കും.

2017 ഡി​സം​ബ​റി​ല്‍ എം​ജി റോ​ഡി​ലെ ഫ്ലാ​റ്റി​ല്‍ വ​ച്ചും 2018 മേ​യി​ൽ പോ​ലീ​സ് ക്ല​ബ്ബി​ല്‍ വ​ച്ചും 2019ല്‍ ​സു​ഹൃ​ത്ത് ശ​ര​ത്തും സി​നി​മ നി​ര്‍​മാ​താ​വു​മാ​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ഈ ​കാ​ര്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​ത വ​രു​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ളും ഇ​ന്നു ഹാ​ജ​രാ​ക്കു​ന്ന ഫോ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കും.

Leave a Reply